SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.01 AM IST

ബംഗളൂരുവിൽ പ്രവർത്തനം വ്യാപിപ്പിച്ച് ലുലു ഹൈപ്പർമാർക്കറ്റ്

lulu

ബംഗളൂരു: ലുലു ഹൈപ്പർമാർക്കറ്റിന്റെ ഇന്ത്യയിലെ 18ാമത്തെ സ്‌റ്റോർ ബംഗളൂരുവിൽ ആരംഭിച്ചു. 58,516 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചില്ലറ വിൽപ്പന കേന്ദ്രം ഗോപാലൻ ഗ്രാൻഡ് മാളിലാണ് തുടങ്ങിയത്.

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി, ഗോപാലൻ ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ സി. ഗോപാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

200ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന സ്റ്റോർ സമാനതകളില്ലാത്ത
സേവനം സൗകര്യമാണ് ഉപഭോക്താക്കൾക്ക് ഒരുക്കുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് ഇന്ത്യ, എക്‌സിക്യുട്ടീവ് ഡയറക്ടർ എം..എ അഷ്‌റഫ് അലി, ഡയറക്ടറും സി.ഇ.ഒയുമായ എം.എ നിഷാദ് , ലുലു ഗ്രൂപ്പ് ഇന്ത്യ, ഡയറക്ടറും സി.ഒ.ഒയുമായ ഫഹാസ് അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനം ആഘോഷിക്കുന്നതിനായി പ്രത്യേക കിഴിവുകളും എക്‌സ്‌ക്ലൂസീവ് പ്രൊമോഷണൽ ഡീലുകളും ലഭിക്കും. ഈ ഓഫറുകൾ മേയ് 21 വരെ നിലവിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360