
കൊച്ചി: കേരളത്തിലുടനീളം മുഴുവൻ ഇന്ധന പമ്പുകളിലും ആവശ്യത്തിന് പെട്രോളിന്റെയും ഡീസലിന്റെയും ശേഖരമുണ്ടെന്ന് പൊതുമേഖലാ എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ അറിയിച്ചു.
ടെർമിനലുകളും ഡിപ്പോകളും മുതൽ ചില്ലറ വില്പന കേന്ദ്രങ്ങൾ വരെ സംസ്ഥാനത്തെ ഇന്ധന വിതരണ ശൃംഖല തടസമില്ലാതെ സാധാരണ നിലയിലാണെന്ന് കേരളത്തിലെ എണ്ണ വ്യവസായ സംസ്ഥാനതല കോ ഓർഡിനേറ്റർ ഗീതിക മെഹ്റ അറിയിച്ചു. ഇന്ധനവിതരണം നിരന്തരം നിരീക്ഷിച്ച് ആവശ്യാനുസരണം എത്തിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ പൂർണസജ്ജമാണ്. അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുകയോ അധികമായി ശേഖരിക്കുകയോ ചെയ്യരുത്. ഇന്ധനലഭ്യത ഉറപ്പാക്കാൻ ലോജിസ്റ്റിക്സ്, എണ്ണശേഖര നീക്കങ്ങൾ, ചില്ലറ വില്പന എന്നിവ ഏകോപിപ്പിക്കുന്നുണ്ട്. സാധാരണനിലയിൽ ഉപഭോഗം തുടരാമെന്നും അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |