SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.01 AM IST

വെല്ലുവിളിയായി രാസവള സബ്‌സിഡി വർദ്ധന

fertilizer

ഇറാൻ യുദ്ധം വിനയായി

കൊച്ചി: ഇറാൻ യുദ്ധം സൃഷ്‌ടിച്ച അനിശ്ചിതത്വം ഇന്ത്യയുടെ രാസവളം സബ്സിഡി ബാദ്ധ്യത 70,000 കോടി രൂപ വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ യാത്രാ തടസങ്ങളും ക്രൂഡോയിൽ വിലയിലെ വർദ്ധനയും നടപ്പു സാമ്പത്തിക വർഷത്തിലെ മൊത്തം രാസവള സബ്‌സിഡി ബിൽ 2.41 ലക്ഷം കോടി രൂപയായി ഉയർത്തും. ഇത്തവണത്തെ ബഡ്‌ജറ്റിൽ വളം സബ്സിഡി ഇനത്തിൽ 1.71 ലക്ഷം കോടി രൂപയാണ് വിലയിരുത്തിയിട്ടുള്ളത്.

അതേസമയം രാജ്യത്തെ വളം ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് രാസവളം മന്ത്രാലയം അഡീഷണൽ സെക്രട്ടറി അപർണ എസ്. ശർമ്മ പറഞ്ഞു. ഇന്ത്യയുടെ ഖാരിഫ് സീസണിൽ ആവശ്യമായ രാസവളം ശേഖരമായ 390 ലക്ഷം ടണ്ണാണ്. ഇതിൽ 51 ശതമാനം നിലവിൽ സർക്കാരിന്റെ ശേഖരത്തിലുണ്ട്. 200.9 ലക്ഷം ടൺ രാസവളമാണ് ഇന്ത്യയുടെ രാസവള ശേഖരം.

നടപ്പുവർഷം പ്രതിദിനം 80,000 ടൺ രാസവള ഉത്പാദനമാണ് ആഭ്യന്തര കമ്പനികൾ നിർവഹിക്കുന്നത്. രാജ്യത്തെ മൊത്തം രാസവളം ഇറക്കുമതിയിൽ 20 ശതമാനം ഹോർമുസ് ഇടനാഴിയിലൂടെയാണ് എത്തുന്നത്. ഹോർമുസ് അടച്ചതോടെ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു.

പുതിയ വിപണികളിൽ നിന്ന് രാസവളം വാങ്ങാൻ തുടങ്ങിയതോടെ 22 ലക്ഷം ടൺ ഉത്പന്നങ്ങൾ ഇന്ത്യയിലെത്തി.

നിലവിലെ ശേഖരം

ഡൈ അമോണിയം ഫോസ്‌ഫേറ്റ് : 13.5 ലക്ഷം ടൺ

എൻ.പി.കെ കോപ്ളക്‌സ് : 7 ലക്ഷം ടൺ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360