
കൊച്ചി: മാരുതി സുസുക്കി ഇന്ത്യ രാജ്യത്തെ 6,000-ാമത് സർവീസ് ടച്ച്‌പോയിന്റ് കോഴിക്കോട് ആരംഭിച്ചു. കോയ റോഡിലുള്ള പുതിയ അത്യാധുനിക സർവീസ് കേന്ദ്രത്തിന് 1,820 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. വാഹന സർവീസിനൊപ്പം ബോഡി റിപ്പയർ, ഇലക്ട്രിക് വാഹന സർവീസ്, ചാർജിംഗ് സൗകര്യങ്ങളും ലഭ്യമാണ്. രാജ്യത്തെ 3,000-ത്തിലധികം നഗരങ്ങളിലും പട്ടണങ്ങളിലും കമ്പനിയുടെ സർവീസ് ശൃംഖലയുണ്ട്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 502 പുതിയ സർവീസ് ടച്ച്‌പോയിന്റുകൾ ആരംഭിച്ച കമ്പനി 2.84 കോടി വാഹനങ്ങൾക്ക് സേവനം നൽകിയിരുന്നു. പുതിയ 500 സർവീസ് ടച്ച്‌പോയിന്റുകൾ കൂടി ആരംഭിക്കാനാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |