SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

റഷ്യൻ എണ്ണ ഇറക്കുമതി: ഇന്ത്യയുടെ തീരുവ 100% ആയി കുറച്ചേക്കും

oil

കൊ​ച്ചി​:​ ​റ​ഷ്യ​യി​ൽ​ ​നി​ന്ന് ​എ​ണ്ണ​യും​ ​പ്ര​കൃ​തി​ ​വാ​ത​ക​വും​ ​വാ​ങ്ങു​ന്ന​ ​ഇ​ന്ത്യ​ ​അ​ട​ക്ക​മു​ള്ള​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​നി​ർ​ദ്ദി​ഷ്ട​ ​തീ​രു​വ​ 500​ ​ശ​ത​മാ​ന​ത്തി​ൽ​ ​നി​ന്ന് 100​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​യ്ക്കാ​ൻ​ ​അ​മേ​രി​ക്ക​ൻ​ ​കോ​ൺ​ഗ്ര​സി​ൽ​ ​പു​തു​താ​യി​ ​അ​വ​ത​രി​പ്പി​ച്ച​ ​ബി​ല്ലി​ൽ​ ​നി​ർ​ദ്ദേ​ശം.​ ​
ഇ​ന്ത്യ,​ ​ചൈ​ന​ ​ഉ​ൾ​പ്പെ​ടെ​ ​റ​ഷ്യ​ൻ​ ​ഊ​ർ​ജ്ജ​ ​സ്രോ​ത​സു​ക​ളെ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​ഈ​ ​തി​രു​ത്ത​ൽ​ ​ആ​ശ്വാ​സ​മാ​കും.
റ​ഷ്യ​ൻ​ ​ക്രൂ​ഡ് ​ഓ​യി​ലി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​അ​ഞ്ച് ​ഇ​റ​ക്കു​മ​തി​ക്കാ​രാ​യ​ ​ചൈ​ന,​ ​ഇ​ന്ത്യ,​ ​സ്ലൊ​വാ​ക്കി​യ,​ ​ഹം​ഗ​റി,​ ​അ​സ​ർ​ബൈ​ജാ​ൻ​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​പ​ര​മാ​വ​ധി​ 100​ ​ശ​ത​മാ​നം​ ​തീ​രു​വ​ ​ചു​മ​ത്താ​ൻ​ ​പു​തി​യ​ ​ബി​ൽ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന് ​അ​ധി​കാ​രം​ ​ന​ൽ​കു​ന്നു.​ ​
റ​ഷ്യ​ൻ​ ​പ്ര​കൃ​തി​വാ​ത​ക​ ​ക​യ​റ്റു​മ​തി​യു​ടെ​ 15​ ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​ ​മാ​ത്രം​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ക​യും​ ​അ​ത് ​കു​റ​യ്ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ജ​പ്പാ​ൻ,​ ​ഫ്രാ​ൻ​സ്,​ ​ഹം​ഗ​റി,​ ​ബെ​ൽ​ജി​യം​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​ഇ​ള​വ് ​ല​ഭി​ച്ചേ​ക്കും.​
​റ​ഷ്യ​യു​ടെ​ ​ഷാ​ഡോ​ ​ടാ​ങ്ക​ർ​ ​വ്യൂ​ഹം,​ ​സെ​ൻ​ട്ര​ൽ​ ​ബാ​ങ്ക് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​യ​മ​ൽ​ ​എ​ൽ.​എ​ൻ.​ജി,​ ​ആ​ർ​ട്ടി​ക് ​എ​ൽ.​എ​ൻ.​ജി​ ​പ​ദ്ധ​തി​ക​ൾ​ ​എ​ന്നി​വ​യ്‌​ക്കെ​തി​രെ​ ​ഉ​പ​രോ​ധം​ ​വ്യ​വ​സ്ഥ​ ​ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും​ ​ദേ​ശീ​യ​ ​താ​ത്പ​ര്യം​ ​മു​ൻ​നി​റു​ത്തി​ ​ഉ​പ​രോ​ധം​ ​ഒ​ഴി​വാ​ക്കാ​നും​ ​ട്രം​പി​ന് ​അ​ധി​കാ​ര​മു​ണ്ടാ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUDE OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360