
കൊച്ചി: രാജ്യത്തെ ആദ്യ ഗ്ലാസ് ഫിനിഷ് സ്റ്റോറേജ് വാട്ടർ ഹീറ്റർ ശ്രേണിയായ 'അരിസോ' പ്രമുഖ ഇലക്ട്രിക്കൽ ബ്രാൻഡായ വി-ഗാർഡ് വിപണിയിലെത്തിച്ചു. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ.ചിറ്റിലപ്പിള്ളി പുതിയ ഉത്പന്നം അവതരിപ്പിച്ചു. സ്‌ക്രാച്ച് പ്രതിരോധശേഷിയുള്ള ടഫൻഡ് ബ്ലാക്ക് ഗ്ലാസിൽ നിർമ്മിച്ച മിഡ്‌നൈറ്റ് ഗ്ലാസ് ഫേഷ്യയാണ് അരിസോ സീരീസിന്റെ പ്രധാന സവിശേഷത. വെള്ളത്തിന്റെ താപനില നിറംമാറുന്ന ലൈറ്റ് ബാർ വഴി തത്സമയം അറിയിക്കുന്ന സ്മാർട്ട് ലൈറ്റ് ഇൻഡിക്കേറ്റർ സംവിധാനവും ഇതിലുണ്ട്. ഉപഭോക്താക്കളുടെ മാറുന്ന ജീവിതശൈലിയും വീടുകളുടെ ആധുനിക രൂപകല്പനയുമാണ് അരിസോ സീരീസിന് പ്രചോദനമായതെന്ന് മിഥുൻ കെ.ചിറ്റിലപ്പിള്ളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |