SignIn
Kerala Kaumudi Online
Thursday, 20 August 2026 3.15 AM IST

വികസനത്തിന് പങ്കാളിത്ത മാതൃകകൾ പ്രയോജനപ്പെടുത്തണം: ജോർജ് എം. ജോർജ് മുത്തൂറ്റ്

muthoot

തിരുവനന്തപുരം: കേരളത്തിന്റെ അടുത്തഘട്ട വികസനത്തിന് കൂടുതൽ പങ്കാളിത്ത വികസന മാതൃകകൾ ആവശ്യമാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു. ടെക്‌നോപാർക്കിന്റെ 'ആസ്പയർ: സ്റ്റോറീസ് ഒഫ് ഇന്നവേഷൻ' എന്ന വോഡ് കാസ്റ്റ് പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംയോജിത വികസന മാതൃകയ്ക്കായി എല്ലാ മേഖലകളിലുള്ളവർക്കും ഒത്തുചേരാനും ആശയങ്ങൾ പങ്കുവെക്കാനും സാധിക്കുന്നയിടങ്ങൾ കേരളം രൂപീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റാർട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ടെക്‌നോപാർക്കിന് കൂടുതൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്. സി.എസ്.ആർ പ്രവർത്തനങ്ങൾ ദീർഘകാല പദ്ധതികളായി കോർപ്പറേറ്റുകൾ പ്ലാൻ ചെയ്യണം. സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്ത 'കപ്പ് ഫോർ ലൈഫ്' എന്ന മുത്തൂറ്റിന്റെ സി.എസ്.ആർ പ്രവർത്തനം ഇതിനൊരു ഉദാഹരണമാണ്. പരിസ്ഥിതി സൗഹൃദപരമായ ശുചിത്വ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയിലും സാമൂഹിക കാഴ്ചപ്പാടുകളിലും മാറ്റം വരുത്താൻ ഈ പദ്ധതി സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTHOOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360