SignIn
Kerala Kaumudi Online
Thursday, 20 August 2026 3.15 AM IST

സി.ബി.ജി ഇക്കോസിസ്റ്റം വിജയകരമാക്കി ബി.പി.സി.എൽ 

cbl

 പ്രാദേശിക മാലിന്യ നിർമാർജനത്തിൽ സുപ്രധാന ചുവടുവെപ്പ്

കൊച്ചി: മാലിന്യത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഊർജത്തെ കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) ആക്കി മാറ്റി വികേന്ദ്രീകൃത ശൃംഖലയിലൂടെ വിതരണം നടത്തുന്ന 'ഡിസ്ട്രിക്ട്' ലെവൽ സി.ബി.ജി ഇക്കോസിസ്റ്റം' വിജയകരമായി പരീക്ഷിച്ച് ബി.പി.സി.എൽ. മദ്ധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്. ജില്ലയിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തെ പുനരുപയോഗ ഊർജ്ജമാക്കി മാറ്റി ജില്ലയിൽത്തന്നെ ഉപയോഗിക്കുന്ന രീതിയിലാണ് ഇക്കോസിസ്റ്റം പ്രവർത്തിക്കുന്നത്. മാലിന്യ ശേഖരണം മുതൽ സി.ബി.ജിയുടെ ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവ ഒരേ മേഖലയിൽ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത. ഗാർഹിക, വാണിജ്യ, ഓട്ടോമൊബൈൽ മേഖലയിലേക്ക് സിബിജി ഇന്ധനം വ്യാപകമാക്കുന്നതിന് സഹായിക്കുന്നതാണ് ബി.പി.സി.എല്ലിന്റെ പുതിയ സംവിധാനം. ശുദ്ധ ഊർജ്ജ പരിവർത്തനത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയിലെ നിർണായക ഘട്ടമാണ് സത്‌നാ ജില്ലയിൽ പൂർത്തിയായതെന്ന് ബി.പി.സി.എൽ അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BPCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360