
കൊച്ചി: ഈ ഓണത്തിന് ധോത്തികൾ (മുണ്ടുകൾ) കൊണ്ട് 'ഏറ്റവും വലിയ പൂക്കളമായ 'മുണ്ടുകളം' ഒരുക്കി ഏഷ്യ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടം നേടി റാംരാജ് കോട്ടൺ. കൊച്ചി ഫോറം മാളിൽ 3000ത്തോളം മുണ്ടുപയോഗിച്ച് 30 അടി വ്യാസത്തിലാണ് റാംരാജ് കോട്ടൺ ഈ മനോഹരമായ മുണ്ടുകളം തയ്യാറാക്കിയത്.
രാംരാജ് കോട്ടൺ സ്ഥാപകനും ചെയർമാനും സാംസ്കാരിക സംരംഭകനുമായ കെ.ആർ. നാഗരാജന് ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സ് അഡ്ജുഡിക്കേറ്ററായ സഞ്ജയ് ജോല, ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്സ് പുരസ്കാരം സമ്മാനിച്ചു. പാരമ്പര്യങ്ങളെ പുതുമയോടും പ്രസക്തിയോടും കൂടി ആഘോഷിക്കാൻ കഴിഞ്ഞതിലാണ് ഏറ്റവും വലിയ സന്തോഷമെന്ന് കെ.ആർ. നാഗരാജൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |