SignIn
Kerala Kaumudi Online
Saturday, 15 August 2026 4.58 PM IST

പ്രവാസികൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ; ഗൾഫ് രാജ്യത്തെ സാഹചര്യം പതിവിലും വിപരീതമാകുന്നു, മുന്നറിയിപ്പ്

uae
യുഎഇ

അബുദാബി: വേനൽക്കാലത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലൂടെയാണ് യുഎഇ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. രാത്രിപോലും താമസക്കാ‌ർക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്. ഓഗസ്റ്റ് മാസത്തിൽ സാധാരണയായി ചൂട് കുറയേണ്ടതാണെങ്കിലും വിപരീതമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് അൽ ദഫ്ര മേഖലയിലെ ബഡാ ദഫാസിൽ 50.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വേനൽക്കാലത്തെ ഏറ്റവും കഠിനമായ ഈ ഘട്ടം അവസാനിക്കാനായി യുഎഇയിലെ താമസക്കാർ കാത്തിരിക്കുകയാണ്. ഈ മാസം 24ന് സുഹൈൽ നക്ഷത്രം കാണുന്നതോടെ താപനില ക്രമേണ കുറയുമെന്നാണ് വിശ്വാസം. എന്നിരുന്നാലും രാജ്യത്തെ താപനിലയിൽ വലിയ രീതിയിൽ കുറവ് വരില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതോടെ തെർമോമീറ്റർ റീഡിംഗുകളിൽ കുറവായി കാണിച്ചാലും അ താമസക്കാർക്ക് ശക്തമായ ചൂട് അനുഭവപ്പെടാം. ഓഗസ്റ്റ് അഞ്ചിന് 51ഡിഗ്രി സെൽഷ്യസായി താപനില ഉയർന്നിരുന്നു. ഇതാണ് ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.

താമസക്കാർ ചെയ്യേണ്ടത്

  • ദാഹം തോന്നുമ്പോഴെല്ലാം നല്ല രീതിയിൽ വെള്ളം കുടിക്കുക.
  • നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • അയഞ്ഞതും ഇളം നിറത്തിലുമുള്ള വസ്‌ത്രങ്ങൾ ധരിക്കുക.
  • വ്യായാമത്തിന്റെ തീവ്രതയും ദൈർഘ്യവും കുറയ്‌ക്കുക.
  • സെപ്‌തംബർ 15 വരെ ഉച്ചയ്‌ക്ക് 12.30 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ ചെയ്യരുത്.
  • കുടിവെള്ളം, പ്രഥമശുശ്രൂഷ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊഴിലുടമകൾ ഒരുക്കുക.
  • യുഎഇയിലുടനീളമുള്ള 12,000ത്തിലധികം എയർ കണ്ടീഷൻ ചെയ്‌ത വിശ്രമ കേന്ദ്രങ്ങളുണ്ട്. ഇവ ഉപയോഗിക്കാം.

English Summary

The UAE is experiencing its most intense summer heat, recording 50.4°C in Al Dhafra yesterday and 51°C earlier in August. Despite hopes for relief, experts predict no significant temperature drop, with high humidity making it feel hotter. Residents are advised to take precautions, and employers must provide facilities and adhere to a midday work ban.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GULF EXPATS WARNING, GULF COUNTRIES SITUATION, EXPAT SAFETY TIPS, GULF REGION ALERT, OVERSEAS INDIANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360