SignIn
Kerala Kaumudi Online
Friday, 14 August 2026 11.29 AM IST

ഓണത്തിന് നാട്ടിൽ പോകാനിരിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഇത്തവണ അധിക ശ്രദ്ധ വേണം, നിർദേശവുമായി വിമാനക്കമ്പനികൾ

airport
പ്രതീകാത്മക ചിത്രം

അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നവർ യാത്രയ്‌ക്ക് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദേശം. പല സ്ഥലങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും ചില സർവീസുകളിൽ മാറ്റം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. എന്നാൽ, മുഴുവൻ സർവീസുകൾക്കും ഇത് ബാധകമല്ല. യുഎഇ വിമാനത്താവളങ്ങളിൽ വേനൽക്കാല യാത്രാ സീസണിലെ ഏറ്റവും തിരക്കേറിയ സീസണിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്കുള്ള നിർദേശം നൽകിയിരിക്കുന്നത്.

ഓണം, സ്വാതന്ത്ര്യദിനം തുടങ്ങിയ ആഘോഷങ്ങൾക്കായി പലരും നാട്ടിലേക്ക് പോകുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ തിരക്ക് വർദ്ധിക്കുകയാണ്. അതിനാൽ, വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ പൂർത്തിയാക്കുന്നതിന് അധിക സമയം വേണ്ടിവരുമെന്ന് വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. കൂടാതെ, ഡൽഹി, മുംബയ്, ബംഗളൂരു, കൊച്ചി,തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ നേരത്തേ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary

Travelers flying from the UAE to India are advised to check their flight status before departure, as some services have been canceled or changed. With Onam and Independence Day travel increasing airport crowds, airlines and authorities recommend arriving early for security procedures, especially for flights to Delhi, Mumbai, Bengaluru, Kochi, and Thiruvananthapuram.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM TRAVEL, EXPAT TRAVEL KERALA, KERALA FLIGHT TRAVEL, AIRLINE ADVISORY, ONAM FLIGHT RULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360