SignIn
Kerala Kaumudi Online
Monday, 27 April 2026 9.56 PM IST

ഭക്ഷ്യവിഷബാധയേറ്റ്  ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം; വില്ലനായത് ബിരിയാണിയും  തണ്ണിമത്തനും

Increase Font Size Decrease Font Size Print Page
food-poison

മുംബയ്: ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. അബ്ദുള്ള ദൊക്കാഡിയ (40), ഭാര്യ നസ്രിൻ ദൊക്കാഡിയ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. മുംബയ്‌യിലെ പൈധുനിയിലാണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10:30ഓടെ ബന്ധുക്കളോടൊപ്പം ബിരിയാണി കഴിച്ച കുടുംബം, പിന്നീട് പുലർച്ചെ ഒരു മണിയോടെ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു. ഇതേതുടർന്ന് അടുത്ത ദിവസം പുലർച്ചെ 5:30ഓടെ നാലുപേർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.


ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് നാലുപേരെയും ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പത്തുമണിയോടെ ഇളയ മകൾ സൈനബ് ആണ് ആദ്യം മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാത്രിയോടെ അബ്ദുള്ളയും മരിച്ചു. പിന്നാലെ നസ്രിനും മൂത്തമകൾ ആയിഷയും മരണപ്പെട്ടു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, FOODPOISON, FAMILE DIED, FAMILY FOOD POISON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.