SignIn
Kerala Kaumudi Online
Friday, 21 August 2026 2.10 AM IST

ജന്തർ മന്തറിലെ വിദ്യാർത്ഥി സമരം; ​ പൊലീസ് അതിക്രമം അന്വേഷിക്കാൻ ഉന്നതാധികാര സമിതിക്ക് രൂപം നൽകി സുപ്രീം കോടതി

supreme-court

ന്യൂഡൽഹി: പരീക്ഷാക്രമക്കേടുമാബിയി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്തറിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങൾ അന്വേഷിക്കാൻ അഞ്ചംഗ ഉന്നതാധികാര സമിതിക്ക് സുപ്രിംകോടതി രൂപം നൽകി. സുപ്രിംകോടതി റിട്ട,​ ജസ്റ്റിസ് സുഭാശ് റെഡ്ഡിയാണ് സമിതി അദ്ധ്യക്ഷൻ. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിറക്കി.

പഞ്ചാബ്-ഹരിയാന മുൻ ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ,​ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ശൈലേന്ദ്ര കുമാർ,​ സിബിഐ മുൻ ഡയറക്ടർ ഋഷികുമാർ ശുക്ല,​ ഐ.ആർ ബിഷ്ണോയ് എന്നിവരാണ് മറ്റംഗങ്ങൾ. വിദ്യാർത്ഥികൾക്ക് നേരെയുള്ള പെല്ലറ്റ് ഗൺ ഉപയോഗം,​ പൊലീസ് അതിക്രമം നടന്നിട്ടുണ്ടോ,​ ഇലക്ട്രിക് ബാറ്റൺ മുന്നറിയിപ്പില്ലാതെ ഉപയോഗിച്ചിട്ടുണ്ടോ,​ അനാവശ്യ ബലപ്രയോഗം നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ സമിതി പരിശോധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANTAR MANTAR, JANTAR MANTAR STUDENT PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360