SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.17 AM IST

വിവാഹസംഘം സഞ്ചരിച്ച ട്രാവലർ ട്രക്കുമായി കൂട്ടിയിടിച്ചു; 13 പേർക്ക് ദാരുണാന്ത്യം

accident

മുംബയ്: വിവാഹസംഘം സഞ്ചരിച്ച ട്രാവലർ കണ്ടെയ്‌നർ ട്രക്കിലേക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു. ഇരുപതിലേറെപേർക്ക് പരിക്കേറ്റതായാണ് വിവരം. മഹാരാഷ്‌ട്രയിലെ പാൽഘറയിൽ മുംബയ്- അഹമ്മദാബാദ് ദേശീയപാതയിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്.

വിവാഹസംഘം സഞ്ചരിച്ച ട്രാവലറിൽ നാൽപ്പതിലേറെപ്പേരുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ രണ്ടുവാഹനങ്ങളും റോഡിലേക്ക് മറിഞ്ഞു. ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിലൂടെയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻതന്നെ ദുന്ദൽവാഡിയിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ടെമ്പോ ട്രാവലറിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360