SignIn
Kerala Kaumudi Online
Thursday, 25 June 2026 7.08 PM IST

പുതുച്ചേരിയിൽ പ്രചാരണം നയിച്ച് അണ്ണാമലൈ

aa

പുതുച്ചേരി: ഇന്ത്യ മുന്നണി പുതുച്ചേരിയിൽ സഖ്യധർമ്മം മറന്നുവെന്നും പുതുച്ചേരിയിൽ മുന്നണിയിലെ സ്ഥാനാർത്ഥികൾ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ബി.ജെ.പി തമിനാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ.

പുതുച്ചേരിയിലെ രാജ്ഭവൻ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാമലിംഗത്തിന് പിന്തുണച്ച് പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.

പുതുച്ചേരിയിൽ 'ഇന്ത്യ' മുന്നണിയിലെ സി.പി.എമ്മും വി.സി.കെയും വെവ്വേറെയാണ് മത്സരിക്കുന്നത്. ഡി.എം.കെ മത്സരിക്കന്നതിടത്ത് കോൺഗ്രസ് വിമതരുമുണ്ട്. ഈ സാഹചര്യത്തെ മുൻ നിറുത്തിയായിരുന്നു അണ്ണാമലൈയുടെ വിമർശനം.

പുതുച്ചേരി കോൺഗ്രസ് പാർട്ടി മറ്റൊരിടത്തും ഇല്ലാത്ത ഒരു വിചിത്ര സഖ്യം രൂപീകരിച്ചു. ഈ സഖ്യം അധികാരത്തിൽ വന്നാൽ, ജനങ്ങൾക്ക് മാന്യമായ ഒരു സർക്കാർ എങ്ങനെ നൽകാൻ കഴിയും?അണ്ണാമലൈ ചോദിച്ചു.

ബി.ജെ.പിയുടെ പ്രചാരണ പരിപാടികളിൽ നിന്നും അണ്ണാമലൈ വിട്ടു നിൽക്കും എന്ന പ്രചാരണത്തിനിടെയാണ് അദ്ദേഹം പുതുച്ചേരിയിൽ പ്രചാരണത്തിനെത്തിയത്.

വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം എൻ.‌ഡി.എ സ്ഥാനാർത്ഥികൾക്കു വേണ്ടി വോട്ട് അഭ്യാർത്ഥിച്ചുകൊണ്ട് വാഹന പ്രചാരണ ജാഥകളിൽ പങ്കെടുത്തു.

തണ്ണിമത്തൻ ചിഹ്നത്തിൽ ജോസ് ചാൾസ് മാർട്ടിൻ

ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ മകൻ ലച്ചിയ ജനനായക കക്ഷിയുടെ പ്രസിഡന്റുമായ ജോസ് ചാൾസ് മാർട്ടിൻ തണ്ണിമത്തൻ ചിഹ്നത്തിലാണ് ജനവിധി നേടുന്നത്. എൻ.ഡി.എയിലെ പുതിയ ഘടക കക്ഷിയാണ എൽ.ജെ.കെ. കാമരാജ് നഗറിലാണ് ചാൾസിന്റെ കന്നി മത്സരം.

ചാൾസ് മാർട്ടിനു വേണ്ടിയാണ് ഇന്നലെ വൈകിട്ട് അണ്ണാമലൈ പ്രചാരണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360