
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സാഹചര്യവുമടക്കം 40 മിനിട്ട് ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഇന്നലെ ട്രംപ് വിളിക്കുകയായിരുന്നു. മോദി തന്നെയാണ് ഇക്കാര്യം എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ചർച്ചയായി. സഹകരണത്തിലെ പുരോഗതി അവലോകനം ചെയ്‌തു. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഇരു നേതാക്കളും തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |