
ന്യൂഡൽഹി: നാലാം തവണയും അധികാരത്തിൽ തുടരാമെന്ന തൃണമൂലിന്റെയും മമതാ ബാനർജിയുടെയും കണക്കുകൂട്ടലുകൾ
പിഴച്ചു. ബി.ജെ.പിക്ക് അനുകൂലമായത് ഭരണവിരുദ്ധ തരംഗവും ഹിന്ദു വോട്ടുകളുടെ ധ്രുവീകരണവും. മുസ്ളിം വോട്ടുകൾ ഭിന്നിച്ചതും വോട്ടിംഗ് ശതമാനം കൂടിയതും തൃണമൂലിന് തിരിച്ചടിയായി.
ഭരണവിരുദ്ധ തരംഗത്തിന്റെ തെളിവാണ് ബി.ജെ.പിയുടെ വോട്ട് വിഹിതത്തിന്റെ വർദ്ധന. 2021ൽ 38 ശതമാനം മാത്രമായിരുന്ന വോട്ട് വിഹിതം 45ശതമാനത്തിന് മുകളിലെത്തി. തൃണമൂലിന്റെ വിഹിതം 48ൽ നിന്ന് 40ശതമാനത്തിലേക്ക് ഇടിഞ്ഞു. ഹുമയൂൺ കബീറിന്റെ ആംജനത ഉന്നയൻ പാർട്ടി (എ.ജെ.യു.പി) മുർഷിദാബാദിൽ പിടിച്ച വോട്ടുകൾ തൃണമൂലിന്റെ അക്കൗണ്ടിൽ നിന്നാണ്. ഹുമയൂൺ കബീർ റെജിനഗറിലും നൗദയിലും ജയിച്ചു.
വെറുപ്പിച്ച ഗുണ്ടാരാജ്
2011ൽ ഭരണം പിടിച്ച മമതാ സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചതല്ല ബംഗാളികൾക്ക് ലഭിച്ചത്
തൃണമൂൽ നേതാക്കളായി വിഹരിച്ച പ്രാദേശിക ഗുണ്ടകൾ ജനങ്ങളുടെ സ്വൈര്യം തകർത്തു
പൊലീസ് കൂട്ടുനിന്നു. അഴിമതി. ജോലിക്കും സർക്കാർ ഓഫീസുകളിലെ സേവനങ്ങൾക്കുമെല്ലാം കൈക്കൂലി
ആർ.ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതടക്കം സംഭവങ്ങൾ സ്‌ത്രീ സുരക്ഷയിൽ ആശങ്ക വർദ്ധിപ്പിച്ചു
സമരങ്ങളിലൂടെ മനം കവർന്ന മമതയോടുള്ള ആളുകളുടെ വൈകാരിക അടുപ്പം കുറഞ്ഞു
മന്ത്രി മന്ദിരം ഒഴിവാക്കി മമത ലളിത ജീവിതം നയിച്ചപ്പോൾ നേതാക്കൾ നയിച്ചത് ആഡംബര ജീവിതം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |