SignIn
Kerala Kaumudi Online
Tuesday, 05 May 2026 3.34 AM IST

ഹിമന്ത വിജയം

Increase Font Size Decrease Font Size Print Page
t

ന്യൂഡൽഹി: അസാമിൽ യുവനേതാവ് ഗൗരവ് ഗൊഗോയിയെ മുന്നിൽ നിറുത്തി നടത്തിയ കോൺഗ്രസ് ശ്രമം ഫലിച്ചില്ല.

അനധികൃത കുടിയേറ്റം തടയും, വികസനം തുടങ്ങിയ മുദ്രാവാക്യങ്ങളിലൂന്നിയ ബി.ജെ.പിക്ക് ഹാട്രിക് ഭരണം.

ഹിമന്ത ബിശ്വ ശർമ്മ സർക്കാരിനെതിരായ ഭരണവിരുദ്ധ തരംഗം തുണയാകുമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ.

ഇടതുകക്ഷികളും പ്രാദേശിക പാർട്ടികളായ റൈജോർ ദൾ, അസാം ജാതീയ പരിഷത്ത് തുടങ്ങിയ ആറ് പാർട്ടികളുമടങ്ങിയ പ്രതിപക്ഷ സഖ്യം 126ൽ 100ലധികം സീറ്റുനേടിയ ബി.ജെ.പി നേതൃത്വം നൽകിയ എൻ.ഡി.എ സഖ്യത്തിന് വെല്ലുവിളിയായില്ല.

രണ്ടു വർഷത്തെ ഭരണ നേട്ടമായി അടിസ്ഥാന സൗകര്യ വികസനവും ഭരണ പരിഷ്കാരങ്ങളും ബി.ജെ.പി നേട്ടമായി ഉയർത്തി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ അനധികൃത കുടിയേറ്റം വർദ്ധിക്കുമെന്ന ബി.ജെ.പിയുടെ മുന്നറിയിപ്പ് ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് സഹായിച്ചു. ബംഗ്ളാദേശിൽ നിന്ന് കുടിയേറിയ മിയ മുസ്ളിങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇത്. അഞ്ചുവർഷത്തിനിടെ ഒഴിപ്പിച്ച സർക്കാർ ഭൂമികളിലെ കൈയേറ്റങ്ങളുടെ കണക്ക് ബി.ജെ.പി പ്രചാരണത്തിൽ വ്യാപകമായി ഉപയോഗിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.