SignIn
Kerala Kaumudi Online
Wednesday, 20 May 2026 4.04 AM IST

രാജ്നാഥ് സിംഗ് - ഗിയാംഗ് കൂടിക്കാഴ്ച, ഇന്ത്യ-വിയറ്റ്‌നാം സഹകരണം ശക്തിപ്പെടുത്തും

d

ഹനോയ്: രണ്ട് ദിവസത്തെ സന്ദർശനത്തിന് വിയറ്റ്നാമിലെത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിയറ്റ്‌നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ഗിയാംഗുമായി ഉഭയകക്ഷി ചർച്ച നടത്തി. പ്രതിരോധ പങ്കാളിത്തം,​ സമുദ്ര സുരക്ഷ, പ്രാദേശിക സ്ഥിരത തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയിലെത്തി. ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സുരക്ഷ,​ കപ്പൽ ഗതാഗത സ്വാതന്ത്ര്യം എന്നിവ നിലനിറുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുൾപ്പെടെ സംസാരിച്ചു. സൈനിക പരിശീലനം, പ്രതിരോധ വ്യവസായ സഹകരണം, സമുദ്ര സുരക്ഷ, കാര്യക്ഷമതാ വികസനം, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലനം, സൈബർ സുരക്ഷ, ഉന്നതതല വിനിമയങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കും.

വിയറ്റ്നാമിലെ എയർഫോഴ്സ് ഓഫീസേഴ്സ് കോളേജിൽ ഇന്ത്യയുടെ സഹായത്തോടെ ഒരുക്കിയ ഭാഷാ ലാബ് ഇരുവരും ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നാഹ്ട്രാങ്ങിലെ ടെലി കമ്മ്യൂണിക്കേഷൻസ് സർവകലാശാലയിൽ നിർമ്മിത ബുദ്ധി (എ.ഐ)​ ലാബ് സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. വിയറ്റ്നാമിന്റെ രാഷ്ട്രപിതാവും മുൻ പ്രസിഡന്റുമായ ഹോ ചി മിന്നിന്റെ 136-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ശവകുടീരത്തിൽ രാജ്നാഥ് സിംഗ് ആദരം അർപ്പിച്ചു.

 നിർമ്മിത ബുദ്ധി, ക്വാണ്ടം ടെക്‌നോളജി എന്നീ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയിലെ മിലിട്ടറി കോളേജ് ഒഫ് ടെലികമ്മ്യൂണിക്കേഷൻസ് എൻജിനിയറിംഗും വിയറ്റ്നാമിലെ ടെലികമ്മ്യൂണിക്കേഷൻസ് സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

 ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്‌നാഥ് സിംഗ് വിയറ്റ്നാം പ്രസിഡന്റ് ടോ ലാമുമായി ഫോൺ സംഭാഷണം നടത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360