
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയത് അന്വേഷിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കാണ് സുപ്രീംകോടതി ജഡ്‌ജി അരവിന്ദ് കുമാർ, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, കർണാടക ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരടങ്ങിയ സമിതി റിപ്പോർട്ട് കൈമാറിയത്. പാർലമെന്റിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒറ്രക്കട്ടായി ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ജഡ്‌ജസ് ഇൻക്വയറി ആക്‌ട് പ്രകാരമാണ് സമിതി അന്വേഷിച്ചത്. ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെടാൻ ഹൈക്കോടതി ജഡ്‌ജി പദവി യശ്വന്ത് രാജിവച്ചിരുന്നു. 2025 മാർച്ച് 14ന് യശ്വന്ത് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായപ്പോഴാണ് നോട്ടുകൂമ്പാരം കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |