SignIn
Kerala Kaumudi Online
Friday, 10 July 2026 4.18 AM IST

ഗഗൻയാൻ; അഞ്ചാം പാരച്യൂട്ട് പരീക്ഷണവും വിജയം

v

തിരുവനന്തപുരം: ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം. പേടകം തിരിച്ചുവരുമ്പോൾ വേഗത കുറച്ച് സുരക്ഷിതമായി കടലിൽ ഇറക്കാനാണ് പാരച്യൂട്ടുകൾ ഉപയോഗിക്കുന്നത്.

മദ്ധ്യപ്രദേശ് ഷിയോപൂരിലെ ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ളിഷ്മെന്റിൽ ചൊവ്വാഴ്ചയാണ് പരീക്ഷണം നടത്തിയത്. പാരച്യൂട്ട് ഘടിപ്പിച്ച ഗഗൻയാൻ പേടകത്തിന്റെ ഡമ്മിരൂപം വ്യോമസേനയുടെ ഐ.എൽ 76 വിമാനത്തിൽ കയറ്റി മുകളിലെത്തിച്ച ശേഷം താഴേക്കിട്ടു. താഴേക്ക് വരുന്നതിനിടെ അപക്സ് കവറുകൾ വേർപെട്ട് പാരച്യൂട്ടുകൾ വിടർന്നു. പിന്നാലെ രണ്ട് ഡ്രോഗ് പാരച്യൂട്ടുകളും വിടർന്നതോടെ ഡമ്മിരൂപത്തിന്റെ വേഗത കുറഞ്ഞതായി അതിലെ മീറ്ററുകളിലെ റീഡിംഗ് വ്യക്തമാക്കി. പിന്നാലെ മൂന്ന് വലിയ മെയിൻ പൈലറ്റ് പാരച്യൂട്ടുകൾ കൂടി വിടർന്നതോടെ വേഗത തീരെ ഇല്ലാതായി. പേടകം പതിയെ നിലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAGANYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360