
മുംബയ്: ബലൂണുകൾ കെട്ടി, കിടക്കയൊക്കെ ഒരുക്കി പൂക്കളൊക്കെ വിതറി. ചുറ്റും അലങ്കാരം, ചെറിയ വെളിച്ചം, ഐ ലവ് യു എന്ന് എഴുത്ത്- ഹണിമൂണിനായി മുറി റെഡി. വീട്ടിലോ ഹോട്ടലിലോ അല്ല, ട്രെയിനിൽ. ഫസ്റ്റ് എ.സി കമ്പാർട്ട്‌മെന്റാണ് ഹണിമൂണിനായി ഒരുക്കിയത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള കമ്പനിയാണ് ജൽന സദേശികളായ ദമ്പതികൾക്കുവേണ്ടി സർപ്രൈസായി നന്ദേദ്ഗ്രാം എക്‌സ്‌പ്രസിലെ കോച്ച് അലങ്കരിച്ചത്. ഔറംഗബാദിൽ നിന്ന് റോഡുമാർഗം ദമ്പതികൾ ജൽന റെയിൽവേ സ്റ്റേഷനിലെത്തുകയും സർപ്രൈസ് കണ്ട് ഞെട്ടുകയും ചെയ്തു. എന്നാൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കേസായി, ടി.ടി.ഇക്ക് സസ്‌പെൻഷനും ലഭിച്ചു.
എന്നാൽ സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ചിലർ ഹണിമൂൺ വ്യത്യസ്തമായി ആഘോഷിക്കുന്നതിനെ പ്രശംസിച്ചു. റെയിൽവേ ഹണിമൂൺ പാക്കേജ് പുറത്തിറക്കണമെന്ന് പറയുന്നവരുമുണ്ട്. എന്നാൽ ട്രെയിൻ പൊതുമുതലാണെന്നും ഇത്തരക്കാർക്ക് സാമാന്യ മര്യാദയില്ലെന്നും ചിലർ വിമർശിച്ചു. മാത്രമല്ല, ഉയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ തീപിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്നും പറയുന്നു. ടി.ടി.ഇയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നു കാട്ടിയാണ് സസ്‌പെൻഡ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |