
ന്യൂഡൽഹി: ഇന്റർനെറ്റ് ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ബിറ്റ് ചാറ്റ് മെസേജിംഗ് ആപ്പിന്റെ സേവനം ഡൽഹിയിലടക്കം തത്കാലം നിറുത്തിവയ്ക്കാൻ നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററാണ് ഈ സേവനം ലഭ്യമാക്കുന്ന ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമിന് നിർദ്ദേശം നൽകിയത്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്നവർ ഇന്റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ബിറ്റ് ചാറ്റ് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചതായി ബിറ്റ് ചാറ്റ് സ്ഥാപകൻ ജാക്ക് ഡോർസി വെളിപ്പെടുത്തി.
മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ലാതെ തന്നെ ബ്ലൂടൂത്ത് മുഖേന മെസേജിംഗ് സാദ്ധ്യമാക്കുന്ന ആപ്ലിക്കേഷനാണ് ബിറ്റ് ചാറ്റ്. പൊലീസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ ഇത് ട്രാക്ക് ചെയ്യാനാവില്ല. ഐ.ടി ആക്ട് സെഷൻ 43, 84ബി, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 61 തുടങ്ങിയ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ആപ്പിന്റെ സേവനം തത്കാലം നിറുത്താൻ നിർദ്ദേശം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |