
ന്യൂഡൽഹി: സി.ജെ.പി പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ സമർപ്പിച്ച ഹർജി ലിസ്റ്റ് ചെയ്യാൻ താൻ വിസമ്മതിച്ചുവെന്ന മാദ്ധ്യമവാർത്തകൾ വസ്തുതാവിരുദ്ധമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് . ഒരു ഹർജിയും സമർപ്പിച്ചിരുന്നില്ല. ബുധനാഴ്ച അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമായിരുന്നു. മാദ്ധ്യമങ്ങൾ അശ്രദ്ധമായും നിരുത്തരവാദപരവുമായാണ് ആ വാർത്ത കൈകാര്യം ചെയ്‌തതെന്നും പറഞ്ഞു. 'കോടതിയുടെ സമയം പാഴാക്കരുതെന്ന' ചീഫ് ജസ്റ്റിസിന്റെ പ്രതികരണം വിവാദമായിരുന്നു. സൂര്യകാന്തിന്റെ 'കോക്രോച്ച്' പ്രയോഗമാണ് കോക്രോച്ച് ജനത പാർട്ടിയുടെ(സി.ജെ.പി) രൂപീകരണത്തിന് പ്രേരണയായത്. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചുവെന്ന് വ്യാപക വിമർശനമുയർന്നിരുന്നു
ജൂലായ് 20ലെ പൊലീസ് നടപടി ചോദ്യംചെയ്‌ത രണ്ടു ഹർജികൾ തിങ്കളാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ സമ്മതിച്ചു. അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടപ്പോഴാണ് പ്രതികരണം. സമരക്കാർ പൊലീസിനെ ആക്രമിച്ചെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടില്ല. എൻ.ഐ.എ അന്വേഷിക്കണമെന്ന മറ്റൊരു ഹർജിയിലും ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. കോടതിയല്ല,കേന്ദ്രസർക്കാർ തീരുമാനിക്കേണ്ട വിഷയമെന്ന് നിലപാടെടുത്തു. അതേസമയം,ജന്തർ മന്ദറിന് 2 കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജിയെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |