
ലക്നൗ : സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ മൂന്ന് ഇൻഫ്ളുവൻസർ സഹോദരിമാർ. യുവതികളിൽ ഒരാളുടെ വിവാഹം നിശ്ചയിച്ചു. എന്നാൽ പിരിഞ്ഞിരിക്കാൻ മൂവർക്കും കഴിയുമായിരുന്നില്ല. ഒടുവിൽ തീരുമാനത്തിലെത്തി. മൂന്നുപേർക്കും കൂടി ഒരാളെ വിവാഹം കഴിക്കാം. അങ്ങനെ കഴിഞ്ഞ 17ന് അവർ മൂന്നുപേരും തങ്ങളുടെ വൈറൽ വീഡിയോകളുടെ ക്യാമറാമാനെ വിവാഹം ചെയ്തു.
ഉത്തർ പ്രദേശിലെ അംറോഹയിലാണ് സംഭവം. രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയായ സരോജ് (20), സഹോദരിമാരായ സാവിത്രി (19), സന്തോഷ് (18) എന്നിവരാണ് ഇവരുടെ റീലുകളുടെ ക്യാമറാമാനായ 20കാരൻ വികാസിനെ വിവാഹം ചെയ്തത്. ഇവരുടെ റീലുകളിൽ ഭർത്താവിന്റെ വേഷം ചെയ്യുന്നതും വികാസായിരുന്നു. തീരുമാനത്തിൽ സന്തുഷ്ടരാണെന്ന് നാലുപേരും പറയുന്നു. കുടുംബങ്ങളെ അറിയിക്കാതെയായിരുന്നു വിവാഹം. അതേസമയം, ഇവർക്കെതിരെ വ്യാപക വിമർശനവുമുയർന്നു. സനാതന ധർമ്മത്തെ അപമാനിച്ചിട്ടില്ലെന്നും പണ്ട് രാജാക്കന്മാർക്ക് നിരവധി ഭാര്യമാർ ഉണ്ടായിരുന്നില്ലേയെന്നുമാണ് ഇവരുടെ ചോദ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |