SignIn
Kerala Kaumudi Online
Thursday, 06 August 2026 3.09 AM IST

ആദ്യ ബഡ്ജറ്റ് മിന്നിച്ച് വിജയ് വിവാഹത്തിന് യുവതികൾക്ക് ഒരു പവൻ തങ്കം, പട്ടുസാരി  നവജാതശിശുക്കൾക്ക് സ്വർണമോതിരം  വിദ്യാർത്ഥികൾക്ക് സൈക്കിൾ

e

ചെന്നൈ: വിവാഹത്തിന് യുവതികൾക്ക് ഒരു പവൻ തങ്കനാണയവും പട്ടുസാരിയും,​ സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണ മോതിരം,​ വിദ്യാർത്ഥികൾക്ക് ബ്രാൻഡഡ് സൈക്കിളും ഹെൽമറ്റും വാട്ടർ ബോട്ടിലും. സ്ത്രീകളെയും വിദ്യാർത്ഥികളെയും കൈയിലെടുത്ത് തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ കന്നി ബഡ്ജറ്റ്. 

ധനമന്ത്രി എൻ.മാരിവിൽസണാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. വിവാഹത്തിന് സ്വർണവും സാരിയും നൽകുന്നതിനായി 812 കോടി രൂപ വകയിരുത്തി.

ഒമ്പത് മുതൽ പന്ത്രണ്ട് ക്ലാസുകൾ വരെയുള്ള വിദ്യാർത്ഥികൾക്കായി 125 കോടി ചെലവിൽ 'പെരുന്തലൈവർ കാമരാജർ സ്‌കൂൾസ് ഒഫ് എക്സലൻസ്' ആരംഭിക്കും. റസിഡൻഷ്യൽ സ്‌കൂളുകളിലൂടെ സൗജന്യ ബോർഡിംഗ്, ഭക്ഷണം, പാഠപുസ്തകങ്ങൾ, യൂണിഫോമുകൾ എന്നിവ നൽകുന്നതാണ് പദ്ധതി. 2036ഓടെ തമിഴ്നാടിനെ രാജ്യത്തെ വൻസാമ്പത്തിക ശക്തിയാക്കുമെന്ന് മാരിവിൽസൺ പ്രഖ്യാപിച്ചു.

എ.ഐ,​റോബോട്ടിക്സ്

വിദ്യാഭ്യാസം

 പൊതുവിദ്യാഭ്യാസത്തിന് 44,537 കോടി

ഉന്നത വിദ്യാഭ്യസത്തിന് 8,393 കോടി.

കായിക പ്രവർത്തനങ്ങൾക്ക് 1,051 കോടി

 സാമൂഹ്യ നീതിക്ക് 3,937 കോടി

 സർക്കാർ സ്‌കൂളുകളുടെ

അടിസ്ഥാന വികസനത്തിന് 139 കോടി

 2,200 സർക്കാർ സ്‌കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് വിദ്യാഭ്യാസം

 വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള ലാപ്‌ടോപ്പിന് 2000 കോടി

 യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിനായി 150 കോടി

 വിധവകൾക്കും ട്രാൻസ്ജൻഡർ വ്യക്തികൾക്കും സൗജന്യമായി ആടുകൾ

 10,000 വനിതകൾക്ക് സൗജന്യമായി പശുക്കൾ

 50 കോടി ചെലവിൽ 10 ഒളിമ്പിക്സ് പരിശീന കേന്ദ്രങ്ങൾ

 ഹരിത ഊർജ്ജ ഇടനാഴികൾക്കായി 8,000 കോടി

 ആദ്യഹജ്ജ് യാത്രക്കാർക്കുള്ള തുക 25,000ൽ നിന്ന് 35,000 രൂപയാക്കി

 ട്രോളിംഗ് നിരോധനകാലത്ത് മത്സ്യതൊഴിലാളികൾക്ക് ധനസഹായം 1000 രൂപ

 ലഹരിമുക്ത തമിഴ്നാടിനായി സ്‌കൂളുകളിൽ പദ്ധതി, ഡ്രഗ് ഫ്രീ തമിഴ്നാട് ആപ്ലിക്കേഷൻ

 1000 എ.സി ഇലക്ട്രിക് ബസുകൾക്കായി 500 കോടി

 200 യൂണിറ്റ് സൗജന്യ വൈദ്യുതിക്ക് 1,543 കോടി

 178 പുതിയ സബ് സ്റ്റേഷനുകൾക്കായി 1,543 കോടി

 സ്പേസ് രംഗത്ത് സ്വകാര്യനിക്ഷേപം

 തൂത്തുക്കുടി, തിരുനൽവേലി സ്പേസ് ഇൻവെസ്റ്റ്മെന്റ് സോൺ ആക്കും.

 ഹൈവേകൾക്കായി 21,524 കോടി രൂപ.

 വ്യവസായനയം കൊണ്ടുവരും

സിങ്കപെൺ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന് 354 കോടി രൂപ

 ആരോഗ്യം, ക്യാൻസർ പരിചരണം, ടെലിമെഡിസിൻ, മാതൃ പദ്ധതികൾ എന്നിവയ്ക്ക് 23,357 കോടി.

സർക്കാർ സേവനങ്ങൾക്ക് 'നമ്മ അരസ്'

20 വകുപ്പുകളിലായുള്ള 76 സേവനങ്ങൾ പൊതുജനങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങാതെ ലഭിക്കാൻ നമ്മ അരസ് വാട്സ് ആപ്പ് ചാറ്റ്ബോട്ട് നടപ്പാക്കും. റോഡ്സുരക്ഷയ്ക്ക് 'നമ്മ സലൈ ആപ്പും' വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360