
ന്യൂഡൽഹി: കോടതി നടപടികളുടെ ഓഡിയോ-വീഡിയോ ക്ലിപ്പുകൾ മാദ്ധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണമേർപ്പെടുത്തി ജൂലായ് 24ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ക്ലിപ്പുകൾ ഉപയോഗിക്കാമോയെന്നതിൽ ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് വ്യക്തത വരുത്തൽ. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കോടതി നടപടികൾ നൽകുന്നതിൽ മാർഗരേഖ പുറപ്പെടുവിക്കണമെന്ന മാദ്ധ്യമപ്രവർത്തക ഹർഷിത ഗ്രോവറിന്റെ ഹർജിയിലാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |