
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലടക്കം ചോദ്യപേപ്പർ ചോർച്ച ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികൾ എൻ.ടി.എ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു. അതേ സമയം, ഐ.എസ്.ആർ. ഒ. മുൻ ചെയർമാൻ കെ. രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സമർപ്പിച്ച ശുപാർശകൾ പൂർണമായി നടപ്പാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി അദ്ധ്യക്ഷനായി പുതിയ ദൗത്യസേന രൂപീകരിച്ചത് എന്തിനെന്ന് ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ(ഫെയ്‌മ) കോടതിയിൽ ചോദിച്ചു.
സുരക്ഷാ നടപടി:
1.ഓരോ വിഷയത്തിനും ഒന്നിലധികം മോഡറേറ്റർമാരെ ഉപയോഗിച്ച് 500ൽപ്പരം ചോദ്യങ്ങൾ തയ്യാറാക്കും
2.ഓരോ വിഷയത്തിനും നാല് ചോദ്യപേപ്പർ സെറ്റുകളുണ്ടാക്കും
3.രണ്ടു സെറ്റ് എൻ.ടി.എ ഡയറക്‌ടർ തിരഞ്ഞെടുക്കും. മുദ്രവച്ച കവറുകളിൽ പ്രിന്റിംഗിന് അയക്കും.
4.സി.സി.ടി.വിയുടെയും കേന്ദ്രസേനയുടെയും നിരീക്ഷണമുള്ള പ്രിന്റിംഗ് പ്രസിലേക്ക്
5.പെട്ടി തുറക്കാൻ ഡിജിറ്റൽ കോഡ് വേണം. നിയോഗിച്ചിരിക്കുന്ന വ്യക്തി പ്രസിലെത്തുമ്പോൾ എൻ.ടി.എ ഡയറക്‌ടർ ജനറൽ കോഡ് കൈമാറും.
7.പ്രിന്റിംഗ് പൂർത്തിയാക്കി ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പൂട്ടുകളിട്ട പെട്ടിയിൽ ചോദ്യപേപ്പർ ബാങ്കുകളിലേക്ക്
8.പൂട്ട് തകർത്താൽ മാത്രമേ പെട്ടി തുറക്കാൻ കഴിയൂ. ചോദ്യപേപ്പറുകൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം
9.ബാങ്കുകളിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും.
10.പരീക്ഷാദിവസം രാവിലെ എൻ.ടി.എ ഡയറക്‌ടർ ജനറൽ,സിറ്റി കോർഡിനേറ്ററിനോട് പറയും ഏത് പെട്ടി തുറക്കണമെന്ന്
11.സെന്ററുകളിൽ പെട്ടി തുറക്കുന്നത് രണ്ട് വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ
The National Testing Agency (NTA) informed the Supreme Court yesterday about the measures taken to prevent question paper leaks, including during the NEET examination.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |