SignIn
Kerala Kaumudi Online
Saturday, 29 August 2026 2.23 AM IST

ഗുരുദേവനെയും അയ്യങ്കാളിയെയും അനുസ്‌മരിച്ച് മോദി

a

ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ജന്മദിനമായിരുന്ന ഇന്നലെ ഇരുവരെയും അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തസിലും കാരുണ്യത്തിലും അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കാൻ തന്റെ ജീവിതം സമർപ്പിച്ചയാളാണ് ശ്രീനാരായണഗുരു. അദ്ദേഹത്തിന്റെ ചിന്തകൾ അനേകർക്ക് കരുത്ത് പകർന്നു. വിദ്യാഭ്യാസത്തിനും വിജ്ഞാനസമ്പാദനത്തിനും അദ്ദേഹം നൽകിയ ഊന്നലും അത്രതന്നെ ശ്രദ്ധേയമായിരുന്നുവെന്ന് മോദി എക്‌സിൽ കുറിച്ചു.

മഹാത്മാ അയ്യങ്കാളി സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ വഴികാട്ടിയാണ്. പാർശ്വവത്കരിക്കപ്പെട്ടവർക്ക് വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കുന്നതിനും കാർഷികത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പാവപ്പെട്ടവരെ സേവിക്കുന്നതിനുമായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രചോദനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI, GURUDEVAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360