
ന്യൂഡൽഹി: പ്രളയ പശ്ചാത്തലത്തിൽ, ത്രിശൂലിയിലെ അടക്കം രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യത്തെയും ദേശീയ ദുരന്ത നിവാരണ സേനയെയും മെഡിക്കൽ സംഘത്തെയും അയക്കാൻ തയ്യാറാണെന്ന് ഇന്ത്യ നേപ്പാളിനെ അറിയിച്ചിരുന്നു. ഇന്നലെ ഇന്ത്യയുൾപ്പെടെ വിദേശ രാജ്യങ്ങളുടെ സഹായം തേടാൻ നേപ്പാൾ നിലപാടെടുത്തതോടെ അടിയന്തരസംഘത്തെ ഇന്ത്യ അയച്ചു. തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള പ്രത്യേക സംഘത്തെയാണ് അയച്ചത്. പിന്നാലെ കൂടുതൽ സംഘത്തെയും ബെയ്ലി പാലം നിർമ്മിക്കാനുള്ള സാമഗ്രികളും അയയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഞെട്ടൽ മാറാതെ തിരിച്ചെത്തിയവർ
ന്യൂഡൽഹി: നേപ്പാളിലെ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട് ഡൽഹി വിമാനത്താവളത്തിലെത്തിയ തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടക സംഘവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ സംസാരിച്ചു. ഞെട്ടലിൽ നിന്ന് വിമുക്തരായിട്ടില്ല. 100 മീറ്ററിനടുത്ത് വരെ പ്രളയജലം വന്നു,ഈശ്വര കാരുണ്യം കൊണ്ട് മാത്രമാണ് അതിലകപ്പെടാതെ രക്ഷപ്പെട്ടതെന്നും അവർ പറഞ്ഞു. വീണ്ടുംമിന്നൽപ്രളയം വ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ നേപ്പാളും ചൈനയും 3 മണിക്കൂറോളം രക്ഷാപ്രവർത്തനം ഇന്നലെ നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |