SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.21 AM IST

 വിദേശയാത്രയും കല്യാണവും വേണ്ട ജി.ഡി.പി വളർച്ചയ്ക്കുപിന്നാലെ 'സ്വദേശി' ആവർത്തിച്ച് മോദി

e

ന്യൂഡൽഹി: വിദേശയാത്ര ഒഴിവാക്കണം, വിദേശത്ത് ഡെസ്റ്റിനേഷൻ വിവാഹങ്ങൾ നടത്തരുത്, ആവശ്യമില്ലാതെ സ്വർണം വാങ്ങരുത്. രാജ്യത്തിന്റെ 7.8 ശതമാനം ജി.ഡി.പി വളർച്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ആഭ്യന്തര ഉത്പന്നങ്ങളും സേവനങ്ങളും പരമാവധി ഉപയോഗിച്ച് 'സ്വദേശി നയം" ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ആഗോളതലത്തിൽ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും വിതരണശൃംഖലയിലെ തടസങ്ങളും തുടരുമ്പോഴും ഇന്ത്യ ശക്തമായ വളർച്ച കൈവരിച്ചു. ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും കൂട്ടായ ശക്തിയുടെയും പ്രതിഫലനമാണ് 7.8 ശതമാനം വളർച്ച. 'വെഡ് ഇൻ ഇന്ത്യ" എന്ന ആശയം സ്വീകരിക്കണം. വിവാഹം ഇന്ത്യയിൽ നടത്തണം.

അനാവശ്യ വിദേശയാത്രയും ഒഴിവാക്കണമെന്നും പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നത് രാജ്യത്തെ വ്യവസായങ്ങൾക്കും തൊഴിൽസാദ്ധ്യതകൾക്കും കരുത്തേകും. 2026-27 സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി 7.8 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ കരുത്താണ് വളർച്ച വ്യക്തമാക്കുന്നതെന്ന് കേന്ദ്രം വിലയിരുത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360