
കമ്പം: കാട്ടുപള്ളിവാസലിൽ പടക്കനിർമാണശാലയ്‌ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു. കമ്പം സ്വദേശികളായ സൂര്യ, ദീനദയാനൻ എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പടക്കനിർമ്മാണശാലയോട് ചേർന്ന് പടക്കകച്ചവടവും നടന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പടക്കനിർമ്മാണശാല അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും തുറന്ന് മണിക്കൂറുകൾ കഴിയുമ്പോഴാണ് അപകടമുണ്ടായത്. ഉടൻതന്നെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കട തുറക്കുന്ന സമയമായതിനാൽ കൂടുതൽ പേർ ഇവിടെ ഉണ്ടാകാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്‌തി കുറച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |