SignIn
Kerala Kaumudi Online
Saturday, 15 August 2026 1.39 AM IST

ഇവിടെ അഞ്ചുവർഷം ലോക്ക് ചെയ്യാതെ സൂക്ഷിച്ചു,​ എന്നിട്ടും ഹെൽമെറ്റ് മോഷണം പോയില്ല; കാരണം വ്യക്തമാക്കി യുവാവ്

READ ENGLISH VERSION
helmet-
പ്രതീകാതമക ചിത്രം

ബംഗളൂരു: നഗരവാസികൾക്കിടയിലെ വിശ്വാസ്യത മനസിലാക്കാൻ വേറിട്ട പരീക്ഷണവുമായി ദമ്പതികൾ. അഞ്ച് വർഷമായി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഹെൽമറ്റുകൾ പൂട്ടാതെ വാഹനത്തിൽ തന്നെ ഉപേക്ഷിച്ചാണ് ഇവർ പരീക്ഷണം നടത്തിയിരുന്നത്. ഇതുവരെ ഒരു ഹെൽമറ്റ് പോലും മോഷണം പോയിട്ടില്ലെന്നും ദമ്പതികൾ വെളിപ്പെടുത്തി. ബംഗളൂരുവിലുള്ള ഭാരത്അഗ്രി സ്ഥാപകനായ സിദ്ധാർഥ് ദിയാലനിയും ഭാര്യയുമാണ് ഇത്തരത്തിൽ പരീക്ഷണം നടത്തിയത്. ഐഐടി മദ്രാസ് ബിരുദധാരിയായ ദിയാലനി എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ പരീക്ഷണ വിവരം പുറത്തുവിടുകയായിരുന്നു.

'ബംഗളൂരുവിൽ ഞാനും ഭാര്യയും ചേർന്ന് ഒരു സോഷ്യൽ എക്‌സ്‌പിരിമെന്റ് നടത്തുകയാണ്. ഏത് സ്ഥലത്ത് ഇരുചക്രവാഹനം പാർക്ക് ചെയ്താലും ഹെൽമറ്റ് ലോക്ക് ചെയ്യാറില്ല. സൈഡ് മിററിലോ സീറ്റിലോ വച്ചിട്ടാണ് പോകുന്നത്. ബംഗളൂരു ഉയർന്ന വിശ്വാസമുള്ള നഗരമാണോ എന്ന് അറിയാനുള്ള ചെറിയൊരു പരീക്ഷണമാണിത്. അഞ്ച് വർഷമായി ഞങ്ങൾ ഇത് തുടരുന്നു. ഇതുവരെ ഞങ്ങളുടെ ഹെൽമെറ്റുകളൊന്നും മോഷണം പോയിട്ടില്ല,' -ദിയാലനി കുറിച്ചു.

ദിയാലനിയുടെ കുറിപ്പ് വൈറലായതോാടെ സമൂഹമാദ്ധ്യമങ്ങളിൽ ബംഗളൂരുവിലെ സുരക്ഷയെയും അപരിചിതരോടുള്ള വിശ്വാസത്തെയും കുറിച്ചുള്ള ചർച്ചകൾ സജീവമായി. നഗരത്തിൽ അപരിചിതർ പരസ്പരം സഹായിക്കുന്നതും കരുതൽ കാണിക്കുന്നതൊക്കെ സാധാരണമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. വരുമാനത്തിലും ജീവിതനിലവാരത്തിലുമുള്ള അന്തരം താരതമ്യേന കുറവായതിനാലാണ് ആളുകൾക്ക് മോഷണത്തിലേക്ക് തിരിയാനുള്ള പ്രേരണ കുറവെന്നായിരുന്നു കമന്റിലൂടെ ഒരാളുടെ അഭിപ്രായം.

എന്നാൽ ഈ വാദത്തോട് ദിയാലനി യോജിച്ചില്ല. ബംഗളൂരുവിൽ വരുമാനത്തിലുള്ള അന്തരം വലുതാണെങ്കിലും ആളുകൾക്ക് മറ്റുള്ളവരുടെ വസ്തുക്കൾ മോഷ്ടിക്കാതിരിക്കാനുള്ള ആത്മാഭിമാനമുണ്ടെന്നാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, ദിയാലനിയുടെ അനുഭവം എല്ലാവർക്കും ഉണ്ടായിട്ടില്ലെന്നും ചിലർ പ്രതികരിച്ചു. ബംഗളൂരുവിൽ താമസിക്കുമ്പോഴും നഗരം സന്ദർശിക്കുമ്പോഴും ഹെൽമറ്റുകൾ മോഷണം പോയിട്ടുണ്ടെന്ന് നിരവധി പേർ കമന്റിൽ അഭിപ്രായപ്പെട്ടു.

ഹെൽമറ്റുകൾക്ക് വലിയ വിലയില്ലാത്തതിനാൽ മോഷ്ടിക്കാൻ ആളുകൾക്ക് താൽപര്യമില്ലാത്തതാകാം പരീക്ഷണത്തിന്റെ ഫലത്തിന് പിന്നിലെന്നും ചിലർ ചൂണ്ടിക്കാട്ടി. മറ്റുപല നഗരങ്ങളിലും ഹെൽമറ്റ് ലോക്ക് ചെയ്യാതെ വച്ചാലും സമാനമായ ഫലം ലഭിക്കാനിടയുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. അതിനാൽ
ഹെൽമറ്റ് മോഷണം പോകാത്തത് മാത്രം നോക്കി ഒരു നഗരത്തിലെ ആളുകൾ എത്രത്തോളം വിശ്വസ്തരാണെന്ന് പറയാനാകില്ലെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു.

English Summary

BharatAgri founder and CEO Siddharth Dialani and his wife have been conducting a five-year social experiment in Bengaluru by leaving their helmets unlocked whenever they park their two-wheeler. Neither helmet has been stolen so far. Dialani said the experiment was intended to gauge the level of trust among Bengaluru residents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HELMET, OFFBEAT, LATESTNEWS, VIRALNEW, BENGALURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360