SignIn
Kerala Kaumudi Online
Friday, 14 August 2026 2.34 AM IST

ഇന്ത്യ- ലങ്ക ആദ്യ ടെസ്റ്റ് നാളെമുതൽ

cricket

ഗോൾ: ഇന്ത്യയും ശ്രീലങ്കയു തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് നാളെ ഗോളിൽ തുടങ്ങും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസണിലെ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. പരിക്കുമാറിയ വെറ്ററൻ ആൾറൗണ്ടർ രവീന്ദ്ര ജഡേജ ഈ പരമ്പര യിലൂടെ തിരിച്ചെത്തുന്നു. . ശുഭ്മാൻ ഗില്ലാണ് ക്യാപ്ടൻ. കെ.എൽ രാഹുൽ വൈസ് ക്യാപ്ടൻ.

ഇന്ത്യൻ ടീമിൽ ആദ്യം ഉൾപ്പെടുത്തിയിരുന്ന ജസ്പ്രീത് ബുംറയേയും സായ് സുദർശനേയും ഫിറ്റ്നെസ് ടെസ്റ്റ് പാസാകാത്തതിനാൽ മാറ്റിയിട്ടുണ്ട്. ബുംറയ്ക്ക് പകരം ജമ്മുകാശ്മീർ താരം ആക്വിബ് നബിയും സായ്‌യ്ക്ക് പകരം സർഫറാസ് ഖാനേയുമാണ് ലങ്കയിലേക്ക് അയച്ചിരിക്കുന്നത്. മറുനാടൻ മലയാളിയായ ദേവ്‌ദത്ത് പടിക്കൽ ടീമിലുണ്ട്..ഋഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ.

33കാരനായ സ്പിൻ ബൗളിംഗ് ആൾറൗണ്ടർ സാരാംശ് ജെയ്നാണ് ടീമിലെ പുതുമുഖം.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരമാണ് സാരാംശ് ടീമിലെത്തിയത്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കൊളംബോയിൽ നടന്ന ത്രിദിന സന്നാഹമത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ഈ മാസം 23 മുതൽ 27 വരെ കൊളംബോയിൽ രണ്ടാം ടെസ്റ്റ് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, TESTCRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360