SignIn
Kerala Kaumudi Online
Thursday, 03 September 2026 1.15 AM IST

രോഹിത്ത് ശർമ്മ ഇനി ഏകദിന ടീമിലുണ്ടാകുമോ? ഗില്ലിനെയും ശ്രേയസിനെയും ഉടൻ കണ്ട് സംസാരിക്കാൻ ബിസിസിഐ

iyer-gill-and-rohit
ശ്രേയസ് അയ്യർ ഗിൽ രോഹിത്ത് ശർമ്മ

മുംബയ്: ഇന്ത്യൻ പുരുഷ ക്രിക്കറ്റിന്റെ ഭാവി തീരുമാനങ്ങൾക്കായി ക്യാപ്റ്റന്മാരെ കണ്ട് ചർ‌ച്ച നടത്താൻ ബിസിസിഐ. ഏകദിന,ടെസ്റ്റ് നായകനായ ശുഭ്‌മാൻ ഗിൽ, ട്വന്റി 20 നായകനായ ശ്രേയസ് അയ്യർ എന്നിവരുമായി ചർച്ച നടത്താനാണ് ബിസിസിഐ ഒരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബിസിസിഐ റിവ്യൂ മീറ്റിംഗിൽ കോച്ച് ഗൗതം ഗൗംഭീർ, മുഖ്യ സെലക്‌ടർ അജിത് അഗാർക്കർ എന്നിവരും പങ്കെടുക്കുമെന്നാണ് വിവരം.

നേരത്തെ തീരുമാനിച്ചിരുന്ന കൂടിക്കാഴ്‌ച ആയിരുന്നെങ്കിലും ശ്രീലങ്ക ടെസ്റ്റ് പരമ്പര നടക്കുന്നതിനാൽ മാറ്റിവയ്‌ക്കുകയായിരുന്നു. അയർലൻഡ്, യുകെ പര്യടനങ്ങൾക്ക് ശേഷമായിരുന്നു കൂടിക്കാഴ്‌ച നടക്കേണ്ടിയിരുന്നത്. ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ്, സെക്രട്ടറി ദേവ്‌ജിത് സൈകിയ എന്നിവരുടെ നേതൃത്വത്തിലാകും യോഗം.


അയർലണ്ട്,യുകെ പരമ്പരകൾക്ക് പുറമേ സിംബാബ്‌വെ, ശ്രീലങ്ക പര്യടനങ്ങളിലെ ടീമുകളുടെ പ്രകടനം ഈ കൂടിക്കാഴ്‌ചയിൽ വിശദമായി പരിശോധിച്ചേക്കും. ഏറെ ചർച്ചചെയ്യപ്പെട്ട ഇന്ത്യൻ മുൻ നായകൻ രോഹിത്ത് ശർമ്മയുടെ ഭാവിയും ഈ കൂടിക്കാഴ്‌ചയിൽ തീരുമാനമായേക്കും. 39കാരനായ രോഹിത്ത് ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്. അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹം രോഹിത്ത് ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്, എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയും സെലക്‌ടർമാരും അത്ര താൽപര്യം ഉള്ളവരല്ല. ജൂലായിൽ ഇംഗ്ളണ്ടിൽ നടന്ന ഏകദിന പരമ്പര സമയത്ത് രോഹിത്ത് 2027ൽ ഇന്ത്യൻ ടീമിലുണ്ടാകുന്നതിൽ ബിസിസിഐയ്‌ക്ക് അനുകൂല നിലപാടില്ല എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഉടനെ ബിസിസിഐ തള്ളി. ഇതോടെ ബിസിസിഐയും സെലക്‌ടർമാരും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന വാദങ്ങളും പരന്നു. വ്യാഴാഴ്‌ച നടക്കാൻ പോകുന്ന യോഗത്തിൽ മുതിർന്ന താരങ്ങളായ ബുംറ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരുടെ പരിക്കും ചർച്ചാവിഷയമാകും.

English Summary

BCCI is reportedly planning discussions with India’s cricket captains as part of a review of the men’s team’s future plans. According to The Times of India, the board is expected to meet Shubman Gill, who leads the Test and ODI sides, and Shreyas Iyer, the T20 captain. Head coach Gautam Gambhir and chief selector Ajit Agarkar are also expected to attend the review meeting.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROHIT SHARMA, SHUBMAN GILL, SHREYAS IYER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360