SignIn
Kerala Kaumudi Online
Monday, 25 May 2026 12.50 PM IST

ഇന്ത്യൻ ചാമ്പ്യൻസ് ട്രോഫി ജേഴ്സിക്കെതിരെ പ്രതിഷേധവുമായി പാകിസ്ഥാൻ

d

ലാഹോർ: പകിസ്ഥാൻ വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനായുള്ള ഇന്ത്യയുടെ ജേഴ്സിയിൽ അതിഥേയ രാജ്യത്തിൻ്റെ പേരുണ്ടാകില്ലെന്ന് അഭ്യൂഹം ശക്തമായതോടെ പ്രതിഷേധവുമായി പാകിസ്ഥാൻ ബി.സി.സി.ഐ ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുകയാണെന്നും ഇത് നല്ലതിനല്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ അംഗം വ്യക്തമാക്കി. പാകിസ്ഥാനിലേക്ക് വരാൻ അവർ സമ്മതിച്ചില്ല . ഉദ്ഘാടനച്ചടങ്ങിന് ക്യാപ്ടനെ അയക്കില്ലെന്നും പറയുന്നു. ഇതാ ഇപ്പോൾ ജേഴ്സിയിൽ ആതിഥേയ രാജ്യത്തിൻ്റെ പേര് ഒഴിവാക്കുമെന്നും അറിയുന്നു. ഇത് ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അനുവദിക്കരുത്. ഐ.സി. സി പാകിസ്ഥാനൊപ്പമാണ് നിൽക്കേണ്ടത്.. - പി.സി. ബി അംഗം അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360