
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഈജിപ്ത് ചരിത്രത്തിലാദ്യമിയി പ്രീക്വാർട്ടറിൽ എത്തി. ലോകകപ്പ് നോക്കൗട്ടിൽ ഈജിപ്തിന്റെ ആദ്യ ജയം കൂടിയാണിത്.
നിശ്ചിത സമയത്ത് ഇരുടീമും 1- 1ന്റെ സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം എക്സ്‌ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റിഷൂട്ടൗട്ടിലേക്കും നീണ്ടത്. ഷൂട്ടൗട്ടിൽ 4-2നാണ് ഈജിപ്തിന്റെ ജയം. ഷൂട്ടൗട്ടിൽ ഈജിപ്ത് തങ്ങളുടെ നാല് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോൾ, ഓസ്ട്രേലിയയ്ക്ക് രണ്ട് കിക്കുകൾ മാത്രമാണ് ഗോളാക്കാൻ കഴിഞ്ഞത്.
നേരത്തേ 13-ാംമിനിട്ടിൽ ഇമാം അഷൂറിന്രെ ഹെഡ്ഡറിലൂടെ ഈജിപ്ത് തന്നെയാണ് ആദ്യം ലീഡെഡടുത്തത്. എന്നാൽ 55-ാം മിനിറ്റിൽ ഈജിപ്ത് താരം മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോൾ ഓസ്ട്രേലിയയ്ക്ക് സമനില സമ്മാനിച്ചു. ഈ ലോകകപ്പിൽ ഹാനിയുടെ രണ്ടാം സെൽപ് ഗോളായിരുന്നു ഇത്. തുടർന്ന് ഇരുടീമിന്റെയും ഗോൾശ്രമങ്ങൾ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ലക്ഷ്യം കണ്ടില്ല.
വൈബവിന്റെ അരങ്ങേറ്രത്തിൽ
ഇന്ത്യയ്ക്ക് തോൽവി
മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ ടീമിൽ കളിക്കുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമായി വൈഭവ് ചരിത്രം കുറിച്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് 4വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്തഇന്ത്യ 20 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 190 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 19 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (191/6). . അഭിഷേക് ശർമ്മയ്ക്ക് ഒപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത വൈഭവ് 10 പന്തിൽ 2 സിക്സുൾപ്പെടെ 14 റൺസെടുത്ത് പുറത്തായി.
ഘാന കടന്ന് കൊളംബിയ
കൻസാസ് സിറ്റി: ലോകകപ്പ് നോക്കൗട്ടിൽ ഘാനയെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി കൊളംബിയ പ്രീക്വാർട്ടർ ഉറപ്പിച്ചു. മത്സരത്തിന്രെ 13-ാം മിനിട്ടിൽ ലൂയിസ് ഡയസിന്റെ അസിസ്റ്രിൽ നിന്ന ജോൺ ആരിയാസാണ് കൊളംബിയയുടെ വിജയഗോളടിച്ചത്. രണ്ടാം പകുതിയിൽ കൊളംബിയ ലൂയിസ് ഡയസിലൂടെ ലീഡ് ഉയർത്തിയെന്ന് തോന്നിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു. ഘാന അവസാന മിനിറ്റുകളിൽ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കൊളംബിയൻ പ്രതിരോധം ഉറച്ചുനിന്നു. സ്വിറ്റ്‌സർലാൻഡാണ് പ്രീക്വാർട്ടറിൽ കൊളംബിയയുടെ എതിരാളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |