
കൊൽക്കത്ത: 'ദി ടെലഗ്രാഫ്" മുൻ എഡിറ്റർ ആർ.രാജഗോപാലിന് പാസ്‌പോർട്ട് ലഭിച്ചു. വോട്ടർ പട്ടികയിൽ പേരില്ലെന്ന് ചൂണ്ടിക്കാട്ടി രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കാതിരുന്നത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ബംഗാൾ സർക്കാർ നടപടിയെടുത്തത്. പാസ്‌പോർട്ട് പുതുക്കിക്കിട്ടാൻ നൽകിയ പിന്തുണയ്ക്ക് കോൺഗ്രസിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും നന്ദി അറിയിച്ച് രാജഗോപാൽ കത്തയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |