SignIn
Kerala Kaumudi Online
Saturday, 04 July 2026 11.15 PM IST

അമേരിക്കൻ ആക്രമണത്തിൽ മൊജ്‌തബ ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടു ,​ വിവരം പുറത്തുവിട്ട് ഇറാൻ

READ ENGLISH VERSION
ali-khamnei

ടെഹ്റാൻ: ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇപ്പോഴത്തെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പിലാണ് ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചത്. മൊജ്തബ ഖമനേയിയുടെ ഭാര്യയും സംസ്കരിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ടെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്.

അതേസമയം സുരക്ഷാ കാരണങ്ങളാൽ മൊജ്തബ ഖമനേയി സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പൊതുദർശനത്തിനായി ലക്ഷക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തുന്നത്. ഒന്നര മുതൽ രണ്ടുകോടി പേർ വരെ പൊതുദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയത്തൊള്ള അലി ഖമനേയി,​ മകൾ,​ മകളുടെ ഭർത്താവ്,​ പേരക്കുട്ടി,​ മരുമകൾ എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദർശനത്തിന് വച്ചരിക്കുന്നത്. സംസ്കാര ചടങ്ങിൽ ഇറാന്റെ സൈനിക,​ രാഷ്ട്രീയ നേതൃത്വം ഒന്നാകെ എത്തുന്നത് സുരക്ഷാ ആശങ്കകളും ഉയർത്തുന്നുണ്ട്.

അതേസമയം നൂറിലധികം രാഷ്ട്ര പ്രതിനിധികൾ പൊതുദർശന ചടങ്ങിൽ പങ്കെടുത്തുവെന്ന് ഇറാൻ അവകാശപ്പെട്ടു,​ ഖത്തറിനും ഒമാനും പുറമെ സൗദിയുടെ പങ്കാളിത്തവും ഉണ്ടായി. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണറും സംഘവും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOJTABA KHAMENEI, IRAN US CONFLICT, KHAMENIE FAMILY, IRAN ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360