SignIn
Kerala Kaumudi Online
Monday, 06 July 2026 4.57 AM IST

ഇൻസ്റ്റഗ്രാമിന് പിന്നാലെ ടെലഗ്രാമിന് നോട്ടീസ് : 15 ദിവസത്തിനകം ഒ.ടി.ടി ഉള്ളടക്കവും സിനിമകളും നീക്കണമെന്ന് കേന്ദ്രം

d

ന്യൂഡൽഹി: ഒ.ടി.ടി ഉള്ളടക്കവും പകർപ്പവകാശമുള്ള സിനിമകളും 15 ദിവസത്തിനകം ടെലഗ്രാമിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ടെലഗ്രാം ആപ്പിന് നോട്ടീസ് നൽകി. ഇക്കാര്യത്തിൽ എന്തൊക്കെ നടപടിയെത്തുവെന്ന റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. സിനിമാ വ്യവസായം, ഓവർ ദ ടോപ് (ഒ.ടി.ടി) പ്ലാറ്റ്‌ഫോം, നിർമ്മാതാക്കൾ, വിതരണക്കാർ തുടങ്ങിയവരെ സംരക്ഷിക്കാനാണ് നീക്കമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ലൈംഗിക ഉള്ളടക്കമുള്ള ഇൻസ്റ്റഗ്രാമിനെതിരെ നീക്കം ആരംഭിച്ചതിന് പിന്നാലെയാണ് ടെലഗ്രാമിനെതിരെയുള്ള നീക്കം. ഇൻസ്റ്റഗ്രാമിൽ നിന്ന് ടെലഗ്രാം ലിങ്കിലൂടെ വിവിധ ചാനലുകളിൽ പ്രവേശിച്ച്, ഇത്തരം ലൈംഗിക വീഡിയോകൾ പണം കൊടുത്ത് സ്വന്തമാക്കുന്നതായി ബി.ബി.സി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി. നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ടെലഗ്രാം ആപ്പിൽ പ്രചരിച്ചതിനെ തുടർന്ന്, പുന:പരീക്ഷ മുൻനിറുത്തി ജൂൺ 16 മുതൽ 22 വരെ താത്കാലികമായി നിരോധിച്ചിരുന്നു. ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേന്ദ്രനടപടി ശരിവച്ചു

 ലംഘിച്ചാൽ ക്രിമിനൽ കേസും

പകർപ്പവകാശ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയാൽ നഷ്ടപരിഹാരം ഈടാക്കാം. ക്രിമിനൽ നിയമപ്രകാരം മൂന്ന് വർഷം വരെ പരമാവധി ശിക്ഷ ലഭിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSTAGRAM, TELEGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360