SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.41 AM IST

കെ.സി.എൽ മൂന്നാം സീസണിന് ഗ്രാൻഡ് ലോഞ്ച്

kcl

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് മുന്നോടിയായി ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. കോവളം ലീല റാവിസിൽ ആ നടന്ന ടീം ലോഞ്ചിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ,ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കെ.സി.എൽ വലിയതോതിൽ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു

​കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പുഴ റിപ്പിൾസ് എന്നീ ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ, പരിശീലകർ, ടീം ഉടമകൾ എന്നിവരെ വേദിയിൽ അവതരിപ്പിച്ചു.ഓരോ ജില്ലയുടെയും തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളുടെ അകമ്പടിയോടെയായിരുന്നു ടീമുകളുടെ എൻട്രി. ​ചടങ്ങിന് മാറ്റുകൂട്ടി കേരള ക്രിക്കറ്റിന്റെ 75 വർഷത്തെ ചരിത്രവും താരങ്ങളുടെ പ്രകടനങ്ങളും കോർത്തിണക്കിയ പ്രത്യേക വീഡിയോയും പ്രദർശിപ്പിച്ചു.

​ടൂർണമെന്റിന്റെ ടൈറ്റിൽ പാർട്ണറായ ഫെഡറൽ ബാങ്ക് , ഹോസ്പിറ്റാലിറ്റി പാർട്ണർ ദി ലീല റാവിസ്, മെഡിക്കൽ പാർട്ണർ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്നൊവേഷൻ പാർട്ണർ സയോൺടെക് , കൊല്ലം റമീസ് റെസ്റ്റോറന്റ് ആൻഡ് കാറ്ററേഴ്സ് എന്നീ സ്പോൺസർമാരെ വേദിയിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രത്യേക വെർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് സോൺ,പ്രത്യേക ഫോട്ടോ ബൂത്ത്, ട്രോഫി സോൺ എന്നിവ ഒരുക്കിയിരുന്നു. നിപിൻ നിരാവത്ത് അവതരിപ്പിച്ച മെന്റലിസം ഷോയും നടന്നു.

ഓഗസ്റ്റ് 20 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെ.സി.എൽ മൂന്നാം സീസണിന് തുടക്കമാകുന്നത്. 17 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ സെപ്തംബർ അഞ്ചിന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360