SignIn
Kerala Kaumudi Online
Tuesday, 18 August 2026 1.17 AM IST

ഇംഗ്ളണ്ടിന് മുന്നിൽ കവാത്ത് മറന്നു

hockey

ആംസ്റ്റൽ വീൻ : ലോകകപ്പ് ഹോക്കിയിൽ പൂൾ ഡിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. രണ്ടിനെതിരെ നാലുഗോളുകൾക്ക് ഇംഗ്ളണ്ടാണ് ഇന്ത്യയെ കീഴടക്കിയത്. ആദ്യ മത്സരത്തിൽ വെയിൽസിനെ 3-1ന് തോൽപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് ഇതോടെ മുന്നോട്ടുള്ള യാത്രയ്ക്ക് നാളെ പാകിസ്ഥാനെതിരെ നടക്കുന്ന മത്സരം നിർണായകമായി.

ഇന്നലെ ആദ്യ ക്വാർട്ടറിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ഇംഗ്ളണ്ടിനെതിരെ രണ്ടാം ക്വാർട്ടറിൽ രണ്ടു ഗോളുകൾ നേടി ഇന്ത്യ മുന്നിലെത്തിയിരുന്നു. എന്നാൽ മൂന്നാം ക്വാർട്ടറിൽ ഇംഗ്ളണ്ട് രണ്ടുഗോളുകൾ നേടിയതോടെ അവർക്ക് 3-2ന്റെ ലീഡായി.നാലാം ക്വാർട്ടറിൽ ഇംഗ്ളണ്ട് നാലാം ഗോളും നേടി.

ആദ്യ ക്വാർട്ടറിന്റെ 13-ാം മിനിട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് നിക്കോളാസ് ബൻഡുറാക്കാണ് ഇംഗ്ളണ്ടിനായി ആദ്യ ഗോൾ നേടിയത്.

രണ്ടാം ക്വാർട്ടറിന്റെ രണ്ടാം മിനിട്ടിൽ ഹർമൻപ്രീത് സിംഗ് പെനാാൽറ്റി കോർണറിലൂടെ ഇന്ത്യയുടെ ആദ്യ ഗോൾ നേ‌ടി കളി സമനിലയിലാക്കി. പത്താം മിനിട്ടിൽ ദിൽപ്രീത് സിംഗും സ്കോർ ചെയ്തു. എന്നാൽ മൂന്നാം ക്വാർട്ടറിന്റെ ഒൻപതാം മിനിട്ടിൽ രുഷ്മിരെയും 13-ാം മിനിട്ടിൽ ഹെൻറി ക്രോഫ്റും നാലാം ക്വാർട്ടറിന്റെ പത്താം മിനിട്ടിൽ വീണ്ടും ബൻഡുറാക്കും സ്കോർ ചെയ്തതോടെ കളി ഇംഗ്ളണ്ടിന്റെ കയ്യിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOCKEY WORLD CUP, SPORTS, HOCKY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360