ഗാലെ: ഇന്ത്യ–ശ്രീലങ്ക ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ശക്തമായ മുൻതൂക്കം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 462 റൺസെന്ന വിജയലക്ഷ്യം മുന്നിൽകണ്ട് മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 284 റൺസിന് ഓൾഔട്ടായി. ഇതോടെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ 178 റൺസിന്റെ നിർണായക ലീഡ് ലഭിച്ചു. മൂന്നാം ദിനത്തിൽ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ അഞ്ച് വിക്കറ്റുകൾ നഷ്ടമായെങ്കിലും സോനൽ ദിനുഷയുടെയും നിഷോൺ ഡിക്ക്‌വെല്ലയും കൂട്ടുകെട്ട് ആതിഥേയർക്ക് രക്ഷയായി മാറി.
ദിനുഷ തന്റെ കന്നി സെഞ്ച്വറിയും സ്വന്തമാക്കി. വിക്കറ്റ് കീപ്പറായ നിഷോൺ 80 റൺസ് നേടിയാണ് പുറത്തായത്. എകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ഇരുവരുടെയും കൂട്ടുകെട്ട് തകർക്കാൻ ഇന്ത്യയ്ക്ക് നന്നായി വിയർക്കേണ്ടിവന്നു. 90 റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടമെന്ന നിലയിൽ നിന്നും 236 റൺസിലേക്ക് എത്തിയതിനുശേഷമാണ് ആറാമത്തെ വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
ഇന്ത്യയ്ക്കായി മാനവ് സുതാർ നാല് വിക്കറ്റും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി. ജഡേജ ശ്രീലങ്കയുടെ ഇന്നിംഗ്സിനിടെ 350 ടെസ്റ്റ് വിക്കറ്റുകൾ പൂർത്തിയാക്കി ചരിത്രനേട്ടവും സ്വന്തമാക്കി. ടെസ്റ്റിൽ 4,000 റൺസും 350 വിക്കറ്റും നേടുന്ന അപൂർവ താരങ്ങളുടെ പട്ടികയിലും ജഡേജ ഇടംപിടിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ ദേവ്ദത്ത് പടിക്കൽ 167 റൺസ് നേടി തിളങ്ങിയിരുന്നു. കെ എൽ രാഹുൽ 82 റൺസും ധ്രുവ് ജുറേൽ 51 റൺസും ആദ്യ ഇന്നിംഗ്സിൽ നേടി. രണ്ടാം ദിനം 460 റൺസും ഒമ്പത് വിക്കറ്റും എന്ന നിലയിൽ മത്സരം അവസാനിപ്പിച്ച ഇന്ത്യ മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ രണ്ട് റൺസ് കൂടി നേടി 462 എന്ന നിലയിൽ ഓൾഔട്ടാവുകയായിരുന്നു.
India gained a significant 178-run first-innings lead against Sri Lanka in the first Test, bowling out the hosts for 284. India had posted 462, highlighted by Devdutt Padikkal's 167. Sonal Dinusha hit a maiden century for Sri Lanka. Ravindra Jadeja completed 350 Test wickets, becoming a rare player with 4000 runs and 350 wickets.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |