SignIn
Kerala Kaumudi Online
Tuesday, 18 August 2026 1.21 AM IST

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഷി യുക്വിയെ തൂക്കി ആയുഷ്

ayush-setty

നിലവിലെ ലോക ചാമ്പ്യനെ അട്ടിമറിച്ച്

ഇന്ത്യൻ യുവതാരം ആയുഷ് ഷെട്ടി

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ അത്ഭുതതാരമായി ഇന്ത്യയുടെ ആയുഷ് ഷെട്ടി. നിലവിലെ ലോകചാമ്പ്യനും ലോക ഒന്നാം റാങ്കുകാരനുമായ ചൈനയുടെ ഷി യുക്വിയെ മൂന്ന് ഗെയിംനീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചാണ് ആയുഷ് വിസ്മയമായത്. 21-14,21-13,21-19 എന്ന സ്കോറിനായിരുന്നു ആയുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം. ഇതാദ്യമായാണ് ആയുഷ് ഷി യുക്വിയെ തോൽപ്പിക്കുന്നത്.

ആദ്യഗെയിം സ്വന്തമാക്കിയ ആയുഷിനെതിരെ രണ്ടാം ഗെയിം നേടി ഷി യുക്വി തിരിച്ചുവന്നിരുന്നു. ആയുഷ് ആദ്യ ഗെയിം 21-14നാണ് സ്വന്തമാക്കിയത്. എന്നാൽ രണ്ടാ ഗെയിമിൽ ഷി യുക്വി 21-13ന് ഗെയിം സ്വന്തമാക്കിയതോടെ മത്സരം നിർണായകമായ മൂന്നാം ഗെയിമിലേക്ക് നീണ്ടു. മൂന്നാം ഗെയിമിന്റെ ഇടവേളയിൽ 11-5ന് ആയുഷ് മുന്നിലെത്തിയിരുന്നു. ഒരു ഘട്ടത്തിൽ 16-5വരെ ആയുഷിന്റെ ലീഡ് എത്തി. എന്നാൽ ചൈനീസ് താരം തന്റെ പരിചയസമ്പത്തും പോരാട്ട വീര്യവുംകൊണ്ട് മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ്. 18-14 എന്ന നിലയിലേക്ക് പൊരുതിക്കയറിയ ഷി യുക്വിക്കെതിരെ ഒടുവിൽ 21-19ന് ആയുഷ് വിജയം നേടുകയായിരുന്നു.

2025ൽ പാരീസിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്ന ഷി യുക്വി 2018ൽ റണ്ണർഅപ്പായിരുന്നു. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസുകളിലെ സ്വർണമെഡലിസ്റ്റാണ്. കഴിഞ്ഞവർഷം ഇന്തോനേഷ്യ മാസ്റ്റേഴ്സിലും ഈവർഷം മലേഷ്യ ഓപ്പണിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും ഷി യുക്വി ആയുഷിനെ തോൽപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BADMINTON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360