SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.02 AM IST

അർജുനയിൽ ഇരട്ട മലയാളിത്തിളക്കം

arjuna

ഖേൽരത്ന ഇക്കുറി ആർക്കുമില്ല

ന്യൂഡൽഹി: ദേശീയ കായിക പുരസ്‌കാരങ്ങളിൽ ഇരട്ടനേട്ടവുമായി കേരളം. അത്‌ലറ്റിക്സിൽ വി. മുഹമ്മദ് അജ്മലിനും ബാഡ്മിന്റണിൽ ട്രീസ ജോളിക്കും 17 താരങ്ങൾക്കാണ് 2025ലെ അർജുന പുരസ്‌കാരം. ഖേൽരത്ന പുരസ്‌കാരം ആർക്കുമില്ല. 2008നും 2014നും ശേഷം ആദ്യമായാണ് ഖേൽരത്നയ്ക്ക് ആരെയും പരിഗണിക്കാത്തത്.മുൻ സുപ്രീം കോടതി ജഡ്ജി അരുൺ കുമാർ മിശ്ര അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് പുരസ്‌കാരപ്രഖ്യാപനം.

ആജീവനാന്ത മികവിനുള്ള അർജുന പുരസ്‌കാരം ഫുട്‌ബാളർ ഐ. അരുമൈനായകത്തിന് ലഭിച്ചു. ദ്രോണാചാര്യ പുരസ്‌കാരത്തിന് അത്‌ലറ്റിക്സിലെ പർവീർ സിംഗ്, ബോക്സിംഗിലെ ഛോട്ടേ ലാൽ യാദവ്, ഷൂട്ടിംഗിലെ നേഹ നന്ദകുമാർ ചവാൻ എന്നിവർ റെഗുലർ വിഭാഗത്തിലും ബോക്സിംഗിലെ ധർമേന്ദ്ര സിംഗ് യാദവ്, ഗുസ്തിയിലെ വീരേന്ദ്ര കുമാർ എന്നിവർ ലൈഫ് ടൈം വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെട്ടു. പുനെയിലെ ആർമി പാരാലിമ്പിക് നോഡിനാണ് രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരം.

അർജുന ജേതാക്കൾ

വി.മുഹമ്മദ് അജ്മൽ, തേജസ്വിൻ ശങ്കർ, പ്രിയങ്ക ഗോസ്വാമി (അത്‌ലറ്റിക്സ്) ,ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് (ബാഡ്മിന്റൺ) ദിവ്യ ദേശ്മുഖ് , വിദിത് ഗുജറാത്തി(ചെസ്),ലാൽറെംസിയാമി, രാജ്കുമാർ പാൽ (ഹോക്കി),നരേന്ദർ(ബോക്സിംഗ്),ധനുഷ് ശ്രീകാന്ത്, രുദ്രാംശ് ഖണ്ഡേൽവാൾ (പാരാ ഷൂട്ടിംഗ്), സുർജീത്, പൂജ (കബഡി),ഏകത ഭ്യാൻ (പാരാ അത്‌ലറ്റിക്സ്), അരവിന്ദ് സിംഗ് (റോവിംഗ്),അഖിൽ ഷിയോറെൻ (ഷൂട്ടിംഗ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUNA AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360