SignIn
Kerala Kaumudi Online
Sunday, 30 August 2026 4.41 PM IST

വൈഭവ് സൂര്യവംശിക്ക് അപ്രതീക്ഷിത നേട്ടം; പതിനഞ്ചാം വയസിൽ ക്യാപ്റ്റൻ റോൾ, നയിച്ചത് സീനിയർ താരങ്ങളുൾപ്പെട്ട ടീമിനെ

vaibhav-sooryavanshi
വൈഭവ് സൂര്യവംശി

ബംഗളൂരു: പതിനഞ്ചാം വയസിൽ ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ ക്യാപ്റ്റനായി ഇറങ്ങി ചരിത്രം കുറിച്ചിരിക്കുകയാണ് യുവതാരം വൈഭവ് സൂര്യവംശി. സെൻട്രൽ സോണിനെതിരായ സെമിഫൈനൽ മത്സരത്തിലാണ് വൈഭവിന് അപ്രതീക്ഷിതമായി ടീമിന്റെ നായക ചുമതല ലഭിച്ചത്. സ്ഥിരം ക്യാപ്റ്റൻ ഇഷാൻ കിഷന് പരിക്കേറ്റതിനെ തുടർന്നാണ് വൈസ് ക്യാപ്റ്റനായിരുന്ന വൈഭവ് ടീമിനെ നയിക്കാൻ എത്തിയത്.

സെൻട്രൽ സോണിന്റെ ആദ്യ ഇന്നിംഗ്സിലെ 19-ാം ഓവറിനിടെയാണ് ഇഷാൻ കിഷന് വലത് കൈത്തണ്ടയിൽ പരിക്കേറ്റത്. വിക്കറ്റ് കീപ്പറായി നിൽക്കുന്നതിനിടെ പന്ത് ശക്തമായി കയ്യിൽ പതിക്കുകയായിരുന്നു. മൈതാനത്ത് വച്ചുതന്നെ ഫിസിയോതെറാപ്പിസ്റ്റ് എത്തി വേണ്ട ചികിത്സ നൽകിയെങ്കിലും കൂടുതൽ പരിശോധനകൾക്കായി ഇഷാൻ കിഷൻ കളിക്കളം വിടുകയായിരുന്നു.

തുടർന്ന് കൈത്തണ്ടയിൽ ബാൻഡേജ് ധരിച്ച് ഇഷാൻ കിഷൻ ഗാലറിയിൽ വിശ്രമിക്കുന്ന ദൃശ്യങ്ങളും പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന വൈഭവ് സൂര്യവംശിക്ക് നായക ചുമതല ഏറ്റെടുക്കേണ്ടിവന്നത്. നേരത്തെ തന്നെ വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനം ക്രിക്കറ്റ് രംഗത്ത് വലിയ ചർച്ചയായിരുന്നു. താരത്തിനെ നേതൃപാടവം പഠിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെടുത്തതെന്ന് സെലക്ടർമാർ വ്യക്തമാക്കുകയായിരുന്നു.

2024ന്റെ തുടക്കത്തിലാണ് വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇത് താരത്തിന്റെ രണ്ടാം ദുലീപ് ട്രോഫി മത്സരവും പത്താമത്തെ ഫസ്റ്റ്ക്ളാസ് മത്സരവുമാണ്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നിട്ടും മുഹമ്മദ് ഷമി, മുകേഷ് കുമാർ, അഭിമന്യു ഈശ്വരൻ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളടങ്ങിയ ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്തമാണ് വൈഭവിന് ലഭിച്ചത്.

English Summary

Fifteen-year-old Vaibhav Suryavanshi created history by captaining East Zone in the Duleep Trophy semi-final against Central Zone. He assumed captaincy unexpectedly after regular captain Ishan Kishan suffered a wrist injury during the match. Suryavanshi, previously vice-captain, became the youngest ever Duleep Trophy captain, a move reportedly aimed at developing his leadership.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SOORYAVANSHI, DULEEP TROPHY, VAIBHAV CAPTAIN, YOUNGEST CAPTAIN, INDIAN DOMESTIC CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360