നേപ്യിഡോ :: ആഭ്യന്തര സംഘർഷം രൂക്ഷമായ മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു, ഇരുപതോളം പേർക്ക് പരിക്കേറ്റു. സെൻട്രൽ സഗയിംഗ് മേഖലയിലെ സ്വെൽ ലേ ഓ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിന് നേർക്കാണ്ആക്രമണമുണ്ടായത്. നൂറിലധികം പേർ പങ്കെടുക്കുന്ന ധ്യാനപരിപാടി പങ്കെടുക്കുന്ന ബുദ്ധ വിഹാരത്തിലായിരുന്നു സൈന്യം ബോംബിട്ടത്. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ സ്ത്രീകളാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
15 മിനിട്ട് വ്യത്യാസത്തിലാണ് സൈന്യം രണ്ട് ബോംബുകൾ ഇട്ടെന്ന് രണ്ടാമത്തേത് ബുദ്ധവിഹാരത്തിന് സമീപത്തെ വീടുകളിലൊന്ന് തകർത്തെന്നും പ്രദേശവാസികൾ പറഞ്ഞു. 2021 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ചടുത്തതിന് പിന്നാലെ മ്യാൻമറിൽ ആഭ്യന്തര സംഘർഷം രൂക്ഷമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |