SignIn
Kerala Kaumudi Online
Monday, 11 May 2026 10.50 AM IST

രണ്ട് ഇന്ത്യക്കാർക്ക് പുലിറ്റ്സർ പുരസ്കാരം

Increase Font Size Decrease Font Size Print Page
f

വാഷിംഗ്ടൺ: ഇന്ത്യക്കാരായ ആനന്ദ് ആർ.കെ, സുപർണ ശർമ്മ എന്നിവർക്ക് പുലി​റ്റ്സർ പുരസ്കാരം. ഇല്ലസ്ട്രേറ്റഡ് റിപ്പോർട്ടിംഗ് ആൻഡ് കമന്ററി വിഭാഗത്തിലാണ് നേട്ടം. ബ്ലൂംബർഗിന് വേണ്ടി തയ്യാറാക്കിയ ഇന്ത്യയിലെ സൈബർ തട്ടിപ്പുകളുടെയും ഡിജിറ്റൽ അറസ്റ്റിന്റെയും ഭീഷണികൾ തുറന്നുകാട്ടുന്ന 'ട്രാപ്പ്ഡ് ' എന്ന ദൃശ്യ പരമ്പരയിലൂടെയാണ് അംഗീകാരം. ആനന്ദ് മുംബയ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചിത്രകാരനും വിഷ്വൽ ആർട്ടിസ്റ്റുമാണ്. സുപർണ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തകയും. ബ്ലൂംബർഗ് റിപ്പോർട്ടർ നതാലി ഒബീകോ പിയേഴ്സണുമായി ഇരുവരും പുരസ്കാരം പങ്കിടും. പ്രോ പബ്ലിക (പൊതുസേവനം), വാഷിംഗ്ടൺ പോസ്റ്റ് (ബ്രേക്കിംഗ് ന്യൂസ്), റോയിട്ടേഴ്സ് (അന്വേഷണാത്മക റിപ്പോർട്ടിംഗ്), വാൾ സ്ട്രീറ്റ് ജേണൽ (ദേശീയ റിപ്പോർട്ടിംഗ്), ന്യൂയോർക്ക് ടൈംസ് (അന്താരാഷ്ട്ര റിപ്പോർട്ടിംഗ്), ദ ന്യൂയോർക്കർ (ഓഡിയോ റിപ്പോർട്ടിംഗ്) എന്നിവ വിവിധ വിഭാഗങ്ങളിൽ പുരസ്കാരത്തിന് അർഹമായി. മാദ്ധ്യമ, സാഹിത്യ, സംഗീത, നാടക മേഖലകളിലെ മികവിന് യു.എസിലെ കൊളംബിയ സർവകലാശാല നൽകുന്നതാണ് പുലി​റ്റ്സർ ബഹുമതി. പൊതുസേവനം (സ്വർണ മെഡൽ) ഒഴികെയുള്ള വിഭാഗങ്ങൾക്ക് സർട്ടിഫിക്കറ്റും 15,000 ഡോളറുമാണ് സമ്മാനം.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360