SignIn
Kerala Kaumudi Online
Saturday, 20 June 2026 5.11 PM IST

തദ്ദേശീയമായി നിർമിച്ച മൂന്ന് പടക്കപ്പലുകൾ കടലിലേക്ക്

d

ന്യൂഡൽഹി: നാവിക സേനയ്‌ക്കായി തദ്ദേശീയമായി നിർമ്മിച്ച ഐ.എൻ.എസ് ദുനഗിരി, ഐ.എൻ.എസ് സൻഷോധക്, ഐ.എൻ.എസ് അഗ്രേ എന്നീ പടക്കപ്പലുകൾ നാളെ കൊൽക്കത്തയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മിഷൻ ചെയ്യും. മൂന്ന് കപ്പലുകൾ ഒന്നിച്ച് കമ്മിഷൻ ചെയ്യുന്നത് അപൂർവമാണ്.

 ഐ.എൻ.എസ് ദുനാഗിരി

പ്രോജക്റ്റ്-17എ സ്റ്റെൽത്ത് ഫ്രിഗേറ്റ് പദ്ധതിക്ക് കീഴിൽ നിർമ്മിച്ച അഞ്ചാമത്തെ കപ്പൽ. നിർമ്മാണം: ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആന്റ് എൻജിനീയേഴ്‌സ് (ജി.ആർ.എസ്.ഇ)ആയുധങ്ങൾ: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ, അന്തർവാഹിനി വിരുദ്ധ ആയുധങ്ങൾ

ഐ.എൻ.എസ് അഗ്രേ


അന്തർവാഹിനികളെ നേരിടാനുള്ള അർണാല-ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗം. നൂതന സോണാർ സംവിധാനങ്ങൾ, ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദ്ദേശീയ ആന്റി-സബ്മറൈൻ റോക്കറ്റ് ലോഞ്ചറുകൾ എന്നിവ കടലിനടിയിലെ ഭീഷണികൾ കണ്ടെത്താനും നിർവീര്യമാക്കാനും സേനയ്‌ക്ക് മുതൽക്കൂട്ടാകും.

ഐ.എൻ.എസ് സൻഷോധക്


സർവേ വെസൽ (വലിയ) പദ്ധതിയിലെ അവസാന കപ്പൽ. നൂതന ഹൈഡ്രോഗ്രാഫിക് സർവേ, കടൽത്തീര മാപ്പിംഗ്, നാവിഗേഷൻ ചാർട്ടിംഗ്, സമുദ്രശാസ്ത്ര ഡാറ്റ ശേഖരണം എന്നിവയ്‌ക്ക് പ്രയോജനപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360