
റോം: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. അടുത്തിടെ ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ തനിക്കൊപ്പം ഫോട്ടോ എടുക്കാൻ മെലോനി കെഞ്ചിയെന്നും പാവം തോന്നി അവർക്കൊപ്പം ഫോട്ടോയ്ക്ക് സമ്മതിച്ചെന്നുമാണ് ട്രംപ് ഇറ്റാലിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ട്രംപിന്റെ പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചതാണെന്നും താനോ ഇറ്റലിയോ ആർക്കും മുന്നിൽ കെഞ്ചാറില്ലെന്നും മെലോനി തിരിച്ചടിച്ചു. ട്രംപിന്റെ സാങ്കല്പിക വിവരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും എക്സിൽ പങ്കുവച്ച വീഡിയോയിൽ മെലോനി വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് യു.എസിലേക്കുള്ള ഔദ്യോഗിക യാത്ര ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ആന്റണിയോ റ്റജാനി റദ്ദാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |